Advertisment

ബ്ലഡ്‌ ബാങ്കുകളിൽ രക്തക്ഷാമം നേരിട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ ആശുപത്രിയിലെത്തി രക്തദാനം നടത്തി

New Update

കാസർകോട്:  കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ബ്ലഡ്‌ ബാങ്കുകളിൽ രക്തക്ഷാമം നേരിട്ടതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എയുടെ ആഹ്വാനപ്രകാരം തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ ആശുപത്രിയിലെത്തി രക്തദാനം നടത്തി.

Advertisment

publive-image

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ മനാഫ് നുള്ളിപ്പാടി, ജോമോൻ ജോസഫ്, വിവി സുഹാസ്, നിഷാന്ത് കല്ലിങ്കൽ, സന്തു ടോം ജോസഫ്, സോണി പൊടിമറ്റത്തിൽ, നിധിഷ് കടയങ്ങാൻ, ശ്രീകാന്ത് കോളിച്ചാൽ, സനീഷ് ഇരിയ, രാകേഷ് കരിന്തളം, ലിജിനാ കാഞ്ഞങ്ങാട്, സത്യനാഥൻ ആരവത്, രാജേഷ് തമ്പാൻ എന്നിവർ നേതൃത്വം നൽകി.

ബ്ലഡ്‌ ഡൊണേഷൻ നടത്തിയ പ്രവർത്തകർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് ഡോണർ സർട്ടിഫിക്കറ്റ് കൈമാറി.

Advertisment