Advertisment

പൊന്‍കുന്നത്ത് വീട്ടമ്മയ്ക്കു നഷ്ടപ്പെട്ട രണ്ടരലക്ഷം രൂപ തിരിച്ചുനല്‍കിയ ബസ് ജീവനക്കാര്‍ക്ക് അഭിനന്ദനപ്രവാഹം

New Update

പൊന്‍കുന്നം:  യാത്രക്കിടെ നഷ്ടപ്പെട്ട രണ്ടരലക്ഷം രൂപ കണ്ടെത്തി തിരിച്ചുനല്‍കിയ സ്വകാര്യബസ് ജീവനക്കാര്‍ക്ക് അഭിനന്ദനപ്രവാഹം. സോഷ്യല്‍ മീഡിയയില്‍ താരങ്ങളായിരിക്കുകാണ് കോട്ടയം- തമ്പലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ലാല്‍ ബ്രദേഴ്‌സ്' ബസും ജീവനക്കാരും.

Advertisment

പൊന്‍കുന്നം പോലീസിന്റെയും ഹോംഗാര്‍ഡിന്റെയും സമയോചിതമായ ഇടപെടലും വൃദ്ധദമ്പതികള്‍ക്ക് സഹായമായി.

publive-image

ഇമ്പള്ളിയില്‍നിന്നു പൊന്‍കുന്നത്തേക്ക് ഭര്‍ത്താവിനൊപ്പം ബസില്‍ യാത്ര ചെയ്ത ഇളമ്പള്ളി പഴയപറമ്പില്‍ ആന്റണിയുടെ ഭാര്യ റോസമ്മ (75) യുടെ കൈയ്യില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ചിരുന്ന രണ്ടരലക്ഷം രുപയാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. പൊന്‍കുന്നത്ത് ബാങ്കില്‍ അടക്കാനായി കൊണ്ടുവന്നതായിരുന്നു സ്ഥലം വിറ്റുകിട്ടിയ പണം.

വെള്ളിയാഴ്ച പത്തരയോടെ പൊന്‍കുന്നം സ്റ്റാന്‍ഡില്‍ എത്തിയ ബസില്‍നിന്ന് ഇറങ്ങി ഏതാനും മിനിറ്റു കഴിഞ്ഞാണ് പണപ്പൊതി നഷ്ടപ്പെട്ട വിവരം റോസമ്മ അറിഞ്ഞത്. ആ സമയത്തേക്ക് ബസ് സ്റ്റാന്‍ഡില്‍നിന്ന് ആളെയിറക്കി പുറത്തേക്കു പോയിരുന്നു.

സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് കൊടുങ്ങൂര്‍ സ്വദേശി ശ്രീകുമാര്‍ റോസമ്മയെ സമാധാനിപ്പിച്ചു പോലീസ് സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു പോയി പരാതി നല്‍കി.

പോലീസ് ഉദോഗസ്ഥര്‍ ഉടന്‍ തന്നെ ഇവര്‍ കയറിയ ബസ് മനസിലാക്കി ഉടമയെ വിളിച്ച് ഫോണ്‍ നമ്പര്‍ വാങ്ങി കണ്ടക്ടറെ വിളിച്ചു കാര്യം പറഞ്ഞു. പൊന്‍കുന്നം ടൗണില്‍ പാര്‍ക്കു ചെയ്തിരുന്ന ബസിന്റെ അകത്ത് കണ്ടക്ടര്‍ ശ്രീകുമാര്‍, റോസമ്മ ഇരുന്ന ഭാഗത്ത് പരിശോധന നടത്തി സീറ്റിനടിയില്‍നിന്നു പണപ്പൊതി കണ്ടെത്തുകയായിരുന്നു.

സ്റ്റേഷനില്‍ എത്തിയ കണ്ടക്ടര്‍ പള്ളിക്കത്തോട് തകടിയില്‍ ശ്രീകുമാറും ചെക്കര്‍ ജോസ് പി ജേക്കബും ചേര്‍ന്ന് രണ്ടായിരത്തിന്റെ 125 നോട്ടുകള്‍ അടങ്ങിയ പണപ്പൊതി പൊന്‍കുന്നം എസ്.ഐ: കെ.ഒ. സന്തോഷ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ റോസമ്മക്കു തിരികെ നല്‍കുകയായിരുന്നു.

Advertisment