Advertisment

വരുന്നു 'എലിക്കുളം' അരി, കിലോഗ്രാമിന് 50 രൂപ

New Update

കോട്ടയം: എലിക്കുളത്തിന്റെ സ്വന്തം അരി വിപണിയിലേക്ക്. അഞ്ചുകിലോ പായ്ക്കറ്റുകളില്‍ വിപണിയിലെത്തുന്ന 'എലിക്കുളം' റൈസിന് കിലോയ്ക്ക് 50 രൂപ നിരക്കില്‍ 250 രൂപയാണ് വില.

Advertisment

'ഉമ' ഇനത്തിലുള്ള കുത്തരിയാണ് 'എലിക്കുളം' റൈസ്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ നെല്‍കൃഷി ചെയ്യുന്ന ഏക പഞ്ചായത്താണ് എലിക്കുളം. വെള്ളിയാഴ്ച എലിക്കുളത്ത് നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ അരി വിപണിയിലിറക്കും.

publive-image

എലിക്കുളം പഞ്ചായത്തില്‍ പൊന്നുഴുകുംതോടിനു സമീപം തരിശായി കിടന്ന 18 ഏക്കറോളം നെല്‍പ്പാടങ്ങള്‍ പുനരുജ്ജീവിപ്പിച്ചാണ് കൃഷിയിറക്കിയത്. നെല്‍കര്‍ഷകരുടെ കൂട്ടായ്മയായ കാപ്പുകയം പാടശേഖര സമിതി മൂന്നു വര്‍ഷം മുന്‍പാണ് കൃഷി ആരംഭിച്ചത്. കീടനാശിനികളും രാസവളങ്ങളും ഒഴിവാക്കിയാണ് 'എലിക്കുളം' അരി വിപണിയിലെത്തിക്കുന്നത്.

ആദ്യകാലത്ത് വിളവെടുത്ത് കുത്തരിയാക്കി സപ്ലൈകോയ്ക്ക് കൊടുത്തു. പിന്നീടാണ് നാട്ടിലെ വിപണിയില്‍ തന്നെ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. കൂലി ഇനത്തില്‍ പഞ്ചായത്തില്‍നിന്നു ഹെക്റ്ററിന് 16,000 രൂപ വീതം ലഭിച്ചു. കൃഷിഭവന്‍ മുഖേന തരിശ് കൃഷിക്കുള്ള സബ്‌സിഡിയും ലഭിച്ചു.

--

Advertisment