ജവാന്മാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാഞ്ജലി

ബെയ് ലോണ്‍ എബ്രഹാം
Thursday, February 21, 2019

മരങ്ങാട്ടുപിള്ളി:  കശ്മീരിലെ പുല്‍വാമായില്‍ ഭീകരര്‍ നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ സ്‌കൂള്‍, ലേബര്‍ ഇന്‍ഡ്യ കോളേജ്, ലേബര്‍ ഇന്‍ഡ്യ ടീച്ചേര്‍സ് കോളേജ് എന്നിവയുടെ സംയുകത ആഭിമുഖ്യത്തില്‍ പ്രണാമം അര്‍പ്പിച്ചു.

ലേബര്‍ ഇന്‍ഡ്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അനുസ്മരണസമ്മേളനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബേബികുട്ടി കെ.സി., സുനീഷ ആര്‍. തുടങ്ങിവര്‍ സംസാരിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ ചിത്രത്തിന് മുന്‍പില്‍ പൂക്കള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.

തുടര്‍ന്ന് കുട്ടികളും, അദ്ധ്യാപകരും പുഷ്പങ്ങള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ബലി നല്‍കിയ ജവാന്മാര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും, ദേശഭക്തിഗാനആലാപനവും നടന്നു. തുടര്‍ന്ന് കുട്ടികളും, അദ്ധ്യാപകരും, രക്ഷിതാക്കളും ചേര്‍ന്ന് ആലക്കാപ്പള്ളി മുതല്‍ ഇലക്കാട് വരെ മൗനജാഥ നടത്തി.

×