Advertisment

ക്രൈസ്തവരുടെ തന്റേടത്തിന്റെ ആൾ രൂപമായിരുന്ന മണർകാട് പാപ്പനെപ്പോലുള്ളവർ ഇല്ലാതായപ്പോൾ ...

author-image
സാബു മാത്യു
Updated On
New Update

രു കാലഘട്ടത്തിൽ മധ്യകേരളത്തിൽ ക്രൈസ്തവരുടെ തന്റേടത്തിന്റെ ആൾ രൂപമായിരുന്നു മണർകാട് പാപ്പൻ. അക്കാലയളവിൽ ഒരു ക്രിസ്ത്യാനിയുടെ നേരെ കൈ ഓങ്ങാനോ ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ചു മതം മാറ്റുവാനോ ഒരുത്തനും ധൈര്യം കാണിക്കില്ലായിരുന്നു .

Advertisment

അന്ന് കത്തോലിക്കന് പാപ്പൻ സംരക്ഷകനായിരുന്നു .എന്നാൽ മദ്യം കുടിച്ചാലും വിറ്റാലും നരകത്തിൽ പോകുമെന്ന് പറഞ്ഞു ഭീതിയുടെ സന്ദേശവുമായി കുറെ വൈദീകർ കളത്തിലിറങ്ങി .

publive-image

ഏഴു തലമുറയെ മദ്യം വിറ്റാൽ ബാധിക്കുമെന്നാണ്‌ ഇവർ കുഞ്ഞാടുകളെ പഠിപ്പിച്ചത് .ഏതോ പുരോഹിതന് പാപ്പന്റെ വളർച്ചയും ജനപിന്തുണയും കൊണ്ടുണ്ടായ അസൂയയായിരുന്നു ഈ പ്രചാരണത്തിന് പിന്നിൽ .

എന്തായാലും മദ്യത്തിനെതിരെ പ്രഘോഷണവും സമരവുമായി ഇവർ ഇറങ്ങി പുറപ്പെട്ടു .10 വര്ഷത്തിനപ്പുറം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ,പുരോഹിതർ മദ്യ രാജാക്കന്മാർ എന്ന് വിശേഷിപ്പിച്ചിരുന്ന കുറെ നസ്രാണികൾ ഉണ്ടായിരുന്നു .

ഒരു നസ്രാണിക്കു ഒരു പ്രശനം ഉണ്ടായാൽ ഇവരുടെ ആളുകൾ സംരക്ഷണം നൽകിയിരുന്നു .എന്തായാലും പുരോഹിതരും എ .കെ ആന്റണിയും ഉമ്മൻചാണ്ടിയും എല്ലാവരും ചേർന്ന് മദ്യ നിരോധനങ്ങൾ നടത്തി നസ്രാണിയുടെ മുഖമുദ്രകളായിരുന്ന ഇവരുടെ ഭാഷയിൽ പറഞ്ഞാൽ മദ്യ രാജാക്കന്മാരെ ഒരു പരുവത്തിലാക്കി .

ബാർ നിരോധനത്തോടെ നസ്രാണികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂരി ഭാഗം ഹോട്ടലുകളും മറ്റു ചിലരുടെ ഉടമസ്ഥതയിലേക്കു മാറി .

മദ്യ രാജാക്കന്മാരെ വഴിയാധാരമാക്കിയിട്ടും കേരളത്തിൽ മദ്യം സുലഭമായി ലഭിക്കുന്നു .ഇപ്പോൾ കുഞ്ഞാടുകളുമായി പുരോഹിതർ തെരുവിൽ ഇറങ്ങുന്നുമില്ല .

ഇപ്പോൾ ഇവരുടെ പ്രശനം കത്തോലിക്കാ പെൺകുട്ടികളെ ചിലർ പ്രണയ കെണിയിൽ വീഴിച്ചു മതം മാറ്റുന്നുവെന്നാണ് .ഇത് ചോദിക്കാനും പറയാനും ആരുമില്ലത്രേ .നസ്രാണികളുടെ ധൈര്യം പോയി എന്നാണ് ഇവർ പറയുന്നത് .യുവാക്കൾ പേടിത്തൊണ്ടന്മാരാണത്രെ .

നമ്മുടെ സഹോദരിമാരെ ചിലർ ബോധപൂർവം കെണിയിൽ വീഴ്ത്തുമ്പോഴും നമ്മുടെ യുവാക്കൾ പ്രതികരിക്കുന്നില്ലത്രേ .ജനിക്കുമ്പോൾ മുതൽ നരകത്തിൽ പോകുന്ന കാര്യം പഠിപ്പിച്ചു ഭീതി മനസ്സിൽ കയറ്റി വിട്ടിട്ടു ഇപ്പോൾ ധൈര്യം പോയി എന്ന് പറയുന്നതിൽ എന്ത് കാര്യം .

മദ്യ രാജാക്കന്മാരെ ഒരു പരുവത്തിലാക്കിയ സഭ നേതൃത്വം ഒരു കാര്യം ഓർക്കുക .മദ്യരാജാക്കന്മാർ ഭൂമിയിലെ രാജാക്കന്മാരായിരുന്ന കാലഘട്ടത്തിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെയും കെണിയിൽ പെടുത്താൻ ഒരുത്തനും ധ്യര്യം കാട്ടിയിരുന്നില്ല .കാരണം അങ്ങനെയുള്ളവർക്ക് അപ്പോൾ തന്നെ രാജാക്കന്മാരുടെ കിങ്കരന്മാർ മറുപടി നൽകുമായിരുന്നു .

നിങ്ങൾ ഉപദേശിച്ചു കുറെ ഭീരുക്കൾ മാത്രമല്ലെ ഇപ്പോൾ വിശ്വാസികളായി ഉള്ളത് .പെങ്ങളെയും സഹോദരിയെയും ചില ഭീകര രാഷ്ട്ര സ്വപ്നമുള്ളവർ കൊണ്ട് പോകുമ്പോൾ , പ്രാർത്ഥിച്ചാൽ ആറു മാ സത്തിനകം തിരിച്ചുവരും ,അല്ലെങ്കിൽ ചില കെട്ടുകൾ ഉള്ളതാണ് പ്രശനം എന്ന് പറഞ്ഞു വീണ്ടും ഭയപ്പെടുത്തുകയല്ലേ .

ഇനിയെങ്കിലും നട്ടെല്ലുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുക .അല്ലെങ്കിൽ ..ഈ സംവിധാനമൊക്കെ ഇല്ലാതാകും ..

ഇനി ഇപ്പോഴത്തെ പലർക്കും ഈ പാപ്പൻ ആരാണെന്നു അറിയില്ല ..അക്കഥ ഇതാണ് ..

പാലായിലെ സാധാരണ കുടുംബങ്ങൾക്ക് ഒരു ജോലി അന്യമായിരുന്നപ്പോൾ തന്റെ സ്ഥാപനത്തിൽ ജോലി കൊടുത്ത് അനേകം കുടുംബങ്ങൾക്ക് ആശ്രയമായിരുന്നു പാപ്പൻ ചേട്ടൻ .. ഒരു കാലത്ത് അദ്ദേഹത്തിന്റെ വീടിനു മുൻപിൽ എപ്പോഴും തൊഴിൽ അന്വേഷകരുടെ ഒരു നീണ്ട നിര തന്നെ കാണാമായിരുന്നു ..

എന്നും കറകളഞ്ഞ മരിയ ഭക്തനായിരുന്നു പാപ്പൻ ചേട്ടൻ. ഇപ്പോഴത്തെ ജൂബിലി കപ്പേള പണമില്ലാതെ പണി മുടങ്ങി കിടന്നപ്പോൾ പലപ്പോഴും കാശുമുടക്കി പണി തീർക്കാൻ മുന്നിട്ടിറങ്ങിയത് പാപ്പൻ ചേട്ടനായിരുന്നു..

രാവിലെ എഴുന്നേറ്റാൽ മാതാവിനെ കാണാൻ ഒരു പോക്കുണ്ട്.,പരിവാരങ്ങളുമായി...കപ്പേളയിൽ മാതാവിനോട് പ്രാർത്ഥിചിട്ട് തന്റെ തന്നെ സ്ഥാപനമായ മഹാറാണി ഹോട്ടൽ ന്റെ നടയിൽ വന്നിരിക്കും ..പത്രം വായിച്ചങ്ങനെ ഇരിക്കുന്നത് തന്നെ ഒരു അരങ്ങായിരുന്നു..

മാതാവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തികൊണ്ടാകാം പാലാ ജൂബിലി തിരുന്നാളിന്റെ പിറ്റേന്നാണ് അദേഹം വിടവാങ്ങിയത് തന്നെ ..

പാലായുടെ കായിക വികസനത്തിന്‌ നേർസാക്ഷ്യമായ മുൻസിപ്പൽ സ്റ്റേഡിയത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനു അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു ..അബ്ക്കാരി രംഗത്തെ കുലപതിയായിരുന്ന അദ്ദേഹത്തെ "മദ്യരാജാവ്"എന്ന പേർ വിളിച്ചാണ് പല പത്രങ്ങളും സംബോധന ചെയ്തിരുന്നത് ..പാലായാകെ ഒരു കാലത്ത് അടക്കി വാണിരുന്ന അദ്ദേഹത്തെ പാലായിലെ സാധാരണ ജനങ്ങൾ ആദരവോടെയെ നോക്കികാണൂ.

പാലായിലെ പള്ളിയില്‍ മദ്യരാജാവ് മണര്‍കാട് പാപ്പന്‍ പ്രാര്‍ത്ഥിക്കാനെത്തിയപ്പോള്‍ തന്റെ കുഞ്ഞാടുകളെ മദ്യം നല്‍കി നശിപ്പിക്കുന്നതില്‍ ധര്‍മ്മരോഷം പ്രകടിപ്പിച്ച് പാപ്പനെ ഉപദേശിക്കാന്‍ കര്‍ത്താവ് വന്ന തമാശക്കഥയുണ്ട്.

കര്‍ത്താവ് ചോദിച്ചു, നീ എന്താ പാപ്പാ, ഇങ്ങിനെ കള്ളു കുടിപ്പിച്ച് ദ്രോഹം ചെയ്യുന്നത്? പാപ്പന്‍ തല കുനിച്ചു പറഞ്ഞു, കര്‍ത്താവേ, അവര് പാവങ്ങളാ. അവര്‍ക്ക് മദ്യം വേണം. മദ്യം വേണ്ടവര്‍ക്ക് മദ്യമല്ലാതെ മറ്റെന്തു കുടിക്കാന്‍ കൊടുക്കും? അവര്‍ എന്ന് പാലു കുടിക്കണമെന്നു പറയുന്നോ ആ നിമിഷം ഞാന്‍ പശുക്കളെ മേടിക്കും.

ഒരു തുള്ളി വെള്ളം ചേര്‍ക്കാതെ നല്ല പാല് കൊടുക്കും. ഇത് ബിസിനസ്സാണ്. സത്യസന്ധമായ കച്ചവടം. അത് പാപമാണോ കര്‍ത്താവേ? കര്‍ത്താവ് നിശ്ശബ്ദനായി എന്നാണ് കഥ.

Advertisment