Advertisment

ഡോ. സിസ്റ്റര്‍ ആന്‍സെല്‍ മരിയ സ്‌നേഹനിധിയായ അമ്മ - മാര്‍ ജേക്കബ്‌ മുരിക്കന്‍

author-image
സാബു മാത്യു
New Update

ഭരണങ്ങാനം:  ഒരമ്മ കുട്ടിക്ക്‌ സ്‌നേഹവും പരിലാളനയും പരിഗണനയും നല്‍കുന്നതുപോലെ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ ജീവിത വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയ അധ്യാപക ശ്രേഷ്‌ഠയാണ്‌ ഡോ. സി. ആന്‍സെല്‍ മരിയയെന്ന്‌ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ പറഞ്ഞു.

Advertisment

കഴിഞ്ഞ 17 വര്‍ഷക്കാലം ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ച്‌ വിരമിക്കുന്ന ഡോ. സി. ആന്‍സെല്‍ മരിയയ്‌ക്ക്‌ നല്‍കിയ യാത്രയയപ്പ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

സ്‌കൂളിന്റെ സമഗ്ര വളര്‍ച്ചയ്‌ക്ക്‌ വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുക വഴി ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെ നടപ്പിലാക്കി, സൗരോര്‍ജം നഷ്‌ടപ്പെടാതെ ഉപയോഗപ്പെടുത്തി മിച്ച വൈദ്യുതി കെ.എസ്‌.ഇ.ബി ക്ക്‌ നല്‍കുന്ന മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ മികവുറ്റ വിദ്യാലയമാക്കി എ.ആര്‍.എസി നെ മാറ്റുവാന്‍ സിസ്റ്ററിന്‌ കഴിഞ്ഞുവെന്ന്‌ മാര്‍ ജേക്കബ്‌ മുരിക്കന്‍ പറഞ്ഞു.

പ്രളയ ദുരിതം ഉണ്ടായപ്പോഴും ഓഖി ദുരന്തം ഉണ്ടായപ്പോഴും സ്‌കൂളിന്റെ സഹായ ഹസ്‌തവുമായി ദുരന്തമുഖത്ത്‌ ഓടിയെത്തി സ്‌നേഹത്തിന്റെയും കരുണയുടെയും സന്ദേശം നല്‍കിയ മാതൃകാ പ്രിന്‍സിപ്പലാണ്‌ ഡോ. സി. ആന്‍സെല്‍ മരിയയെന്നും ബിഷപ്പ്‌ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ റവ. സി. ആനി കല്ലറങ്ങാട്ട്‌ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഭരണങ്ങാനം സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി വികാരി റവ. ഫാ അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി സ്‌കൂള്‍ മാഗസിന്റെ പ്രകാശനം നിര്‍വഹിച്ചു.

ഭരണങ്ങാനം അസീസി കപ്പൂച്ചിന്‍ സഭ സുപ്പീരിയര്‍ റവ. ഫാ. മാത്യു മുളങ്ങാശ്ശേരില്‍, പി.റ്റി.എ പ്രസിഡന്റ്‌ ജോസ്‌ പാറേക്കാട്ട്‌, ഐ.സി തോമസ്‌, അനിതാ പി.പി, ജെസ്‌ന സാബു, ബിന്‍സി സെബാസ്റ്റ്യന്‍, ജൊഹാനാ ജോര്‍ജ്‌, സാനു വടക്കേല്‍, ഡോണ മരിയ ഫിലിപ്പ്‌, ജുബിന്‍ തോമസ്‌, ഫെലിക്‌സ്‌ വിളക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. സി. ആന്‍സെല്‍ മരിയ മറുപടി പ്രസംഗം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Advertisment