അടിപൊളി സംഗീതം വിത്ത് പോലീസ് – മുണ്ടക്കയത്തെ ജനമൈത്രി പോലീസ് നൽകുന്ന മാതൃക ഇങ്ങനെ

സുനില്‍ പാലാ
Saturday, April 4, 2020

കോട്ടയം:  കഴിഞ്ഞ കുറെ ദിവസമായി വീടിനുള്ളിൽ കഴിയേണ്ടി വന്നവർക്ക് സംഗീത വിരുന്നൊരുക്കി കോട്ടയം ജില്ലയിലെ മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ ഷിബു കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസും സംഗീത സംവിധായകൻ സുമേഷ് കൂട്ടിക്കലും ശ്രദ്ധേയരാകുന്നു.

സർക്കാരിന്റെ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ച് അവരവരുടെ വീടിന്റെ മുറ്റത്തോ, ടെറസിലോ ഇരുന്നു മാത്രം പ്രോഗ്രാം കാണുവാനായി സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള സഞ്ചരിക്കുന്ന സ്റ്റേജോടുകൂടിയ ലോറിയിലാണ് പ്രോഗ്രാം അവതരിപ്പിക്കപ്പെടുന്നത്.

ഒപ്പം നാം ഈ സമയത്ത് പാലിക്കേണ്ട നിർദ്ദേശങ്ങളും അറിയിച്ചു കൊണ്ടാണ് പ്രോഗ്രാം നടത്തുന്നത്. വൻ സ്വീകാര്യതയാണ് ഈ പ്രോഗ്രാമിനു ലഭിക്കുന്നത്.

×