Advertisment

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കല്‍പിനി കുടിവെള്ള പദ്ധതി പുനര്‍നിര്‍മ്മാണം അന്തിമഘട്ടത്തില്‍

author-image
സാലിം ജീറോഡ്
Updated On
New Update

പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ വെല്‍ഫെയര്‍പാര്‍ട്ടി പുനര്‍നിര്‍മ്മിച്ച കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ അറുപതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമൊരുങ്ങും

Advertisment

കാരശ്ശേരി:  കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ-കല്‍പിനി കുടിവെള്ള പദ്ധതിയുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍. ഉരുള്‍പൊട്ടല്‍ നടന്ന് ഏഴ് മാസം പിന്നിട്ടെങ്കിലും കല്‍പിനിയിലെ അറുപതോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലായിരുന്നു.

publive-image

ശക്തമായ മലവെള്ളപ്പാച്ചിലില്‍ ടാങ്കിലേക്കുള്ള മെയിന്‍ പൈപ്പുകളും സപ്ലൈ ലൈനുകളും തകര്‍ന്നു. പദ്ധതി പുനര്‍നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് മേല്‍ അധികൃതര്‍ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു.

പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസത്തിനകം മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ചു.

2019 മാര്‍ച്ച് 4 തിങ്കള്‍ വൈകു. 4.30 ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം കല്‍പിനി നിവാസികള്‍ക്ക് കുടിനീര് നല്‍കി പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, ചന്ദ്രന്‍ കല്ലുരുട്ടി, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് അംഗം മേരി തങ്കച്ചന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയമ്മ ഇടമുളയില്‍, രാജു താമരക്കുന്നേല്‍, ലിയാഖത്തലി മുറമ്പാത്തി എന്നിവര്‍ സംബന്ധിക്കും.

Advertisment