Advertisment

കെ.എം ഖാദർ മൊയ്തീന്റെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം

New Update

കൊടുവള്ളി:  കൊടുവള്ളിയിൽ നടന്ന നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനത്തിൽ എത്തിച്ചേർന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ അദ്ധ്യക്ഷൻ പ്രൊഫസർ കെ.എം ഖാദർ മൊയ്തീനെ ഹാരമണിയിച്ച് സ്വീകരിച്ചു.

Advertisment

publive-image

അദ്ദേഹത്തിന്റെ സാന്നിദ്ധ്യംകൊണ്ടും വർത്തമാന കാലത്തെ ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി സുവ്യക്തമാക്കുന്ന അർത്ഥ ഗാംഭീര്യമുള്ള ഉദ്ഘാടന പ്രസംഗം കൊണ്ടും ശ്രദ്ധേയമായിരുന്നു കൊടുവള്ളിയിൽ നടന്ന നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം .

മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരണത്തിന്റെ ഭാഗമായി വൈറ്റ് ഗാർഡ് പരേഡും പൊതുസമ്മേളനവും സംഘടിപ്പിച്ച ചടങ്ങിൽ മുൻ എ എംൽ എ വി എം ഉമ്മർ മാസ്റ്റർ ,റസാഖ് മാസ്റ്റർ ,എം.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അർഷാദ്, മുസ്‌ലിം ലീഗ് .യൂത്ത് ലീഗ് ജില്ലാ മണ്ഡലം നേതാക്കൾ എന്നിവർ സന്നിതരായിരുന്നു.

Advertisment