Advertisment

'മുതുനെല്ലിക്ക'യുടെ കയ്പും മധുരവും നുണഞ്ഞ് മുതിര്‍ന്നവരുടെ സ്‌നേഹസംഗമം

author-image
സാലിം ജീറോഡ്
Updated On
New Update

മുക്കം:  ആനയാംകുന്നിലെയും പരിസരപ്രദേശങ്ങളിലേയും മുതിര്‍ന്ന പൗരന്‍മാരുടെ സ്‌നേഹസംഗമം 'മുതുനെല്ലിക്ക' ശ്രദ്ധേയമായി. അറുപത് വയസ്സിനുമുകളിലുള്ള നൂറിലധികം ആളുകള്‍ ഒരുപകല്‍ മുഴുവന്‍ സംഗമത്തില്‍ പാടിയും പറഞ്ഞും അനുഭവങ്ങള്‍ പങ്കുവെച്ചു. പേരുപോലെ ആദ്യം കയ്‌ച്ചെങ്കിലും പിന്നീട് മധുരിക്കും ഓര്‍മകള്‍ സമ്മാനിച്ചാണ് സംഗമം സമാപിച്ചത്.

Advertisment

publive-image

ആനയാംകുന്ന് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എം.അബ്ദുസ്സലാം അധ്യക്ഷത വഹിച്ച സംഗമം എഴുത്തുകാരന്‍ പി.കെ.അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. ലുഖ്മാന്‍ അരീക്കോട് കൗണ്‍സലിംഗ് ക്ലാസ് നയിച്ചു.

പ്രൊഫ. വി.എം.ഉസ്സന്‍ കുട്ടി, ഒ.ഇമ്പിച്ചിക്കോയ മാസ്റ്റര്‍, ഒ.വേലായുധന്‍ മാസ്റ്റര്‍, സൈനബ ടീച്ചര്‍, വാസുമാസ്റ്റര്‍, മണിയമ്മ ടീച്ചര്‍, അബ്ദുല്‍ ഹമീദ് കണ്ണഞ്ചേരി, കണ്ടന്‍ പട്ടര്‍ചോല എന്നിവര്‍ സംസാരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ദാമോദരന്‍ കോഴഞ്ചേരിയുടെ മുളങ്കാട്ടില്‍ പരിസ്ഥിതി അവബോധ ക്ലാസ്സും ആരോഗ്യ ബോധവല്‍കരണവും നടന്നു.

ഡോ: കെ.അബ്ദുല്‍ മജീദ്, എം.സി.സുബ്ഹാന്‍ ബാബു, ദാമോദരന്‍ കോഴഞ്ചേരി എന്നിവര്‍ സംസാരിച്ചു. എം.പി.ജാഫര്‍ സ്വാഗതവും പി.കെ.ഷംസുദ്ധീന്‍ നന്ദിയും പറഞ്ഞു.

Advertisment