Advertisment

കോഴിക്കോട് പാലാത്ര പി ജെ വര്‍ഗ്ഗീസ് അന്തരിച്ചു

New Update

കോഴിക്കോട്:  മലബാറിലെ ആദ്യകാല കുടിയേറ്റ കര്‍ഷകരില്‍ ഒരാളും, കോഴിക്കോട് താമരശ്ശേരി രൂപതയിലെ അമലോത്ഭവ മാതാ പള്ളി ഇടവകാംഗവും ആയിരുന്ന പാലാത്ര പി ജെ വര്‍ഗ്ഗീസ് ശനിയാഴ്ച്ച കോഴിക്കോട് സ്വവസതിയില്‍ അന്തരിച്ചു.

Advertisment

publive-image

ഇടവകയില്‍ കൈക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ക്കാരം ഇടവക പള്ളി സെമിത്തേരിയില്‍ നടന്നു. വികാരി ഫാ. അഗസ്റ്റിന്‍ പട്ടാണിയിലിന്‍റെ കാര്‍മ്മികത്വത്തിലാണ് സംസ്ക്കാര ശുശ്രൂഷകള്‍ നടന്നത്.

ഭാര്യ പരേതയായ മറിയാമ്മ വര്‍ഗീസ്. മക്കള്‍: മേരി, ആനി, ജോസഫ്, ട്രീസ, സൂസമ്മ, തോമസ്, ഷാന്‍റി. മരുമക്കള്‍ സ്കറിയ, ഡൊമിനിക്, റീന, ബേബിച്ചന്‍, ജോര്‍ജ്ജ്, മിനി, നിമിഷ്.

Advertisment