Advertisment

ഇനിമുതൽ സഫയെ മുസ്ലിംലീഗ് പഠിപ്പിക്കും ..

New Update

വിദ്യാഭ്യാസപരമായി നമ്മളെത്ര പുരോഗതിയിലെത്തിഎന്നതിന്റെ നേർസാക്ഷ്യമാണ് ഈ കൊച്ചു മിടുക്കി. അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്ത ഒരു തലമുറയുടെ പിന്മുറക്കാരി എത്ര മനോഹരമായിട്ടാണ് രാഹുൽഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗത്തെ മലയാളീകരിച്ചത്.

Advertisment

publive-image

ഒരു പ്ലസ്ടുക്കാരി പെൺകുട്ടിയുടെ ആ മനോധൈര്യത്തെ നേരിൽകണ്ട് അഭിനന്ദിക്കണമെന്ന ആഗ്രഹമാണിന്ന് സഫലമായത്. കൂട്ടത്തിൽ ആ മിടുക്കിയുടെ ഇനിയങ്ങോട്ടുള്ള വിദ്യാഭ്യാസ ചെലവും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുകയാണെന്ന സന്തോഷവിവരം മാതാപിതാക്കളെ സാക്ഷി നിർത്തി അവളോട് പറയുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു.

മലപ്പുത്തിന്റെ വൈജ്ഞാനിക നഭോമണ്ഡലത്തിൽ ഇനിയും പുരോയാനത്തിന്റെ ആകാശങ്ങൾ കീഴടക്കാൻ സഫ പ്രചോദനമാകട്ടേയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

Advertisment