Advertisment

കൂട്ടം കൂടി പന്തു കളിക്കുന്ന കുട്ടികൾ... നാട്ടുമ്പുറത്തെ തെങ്ങോലത്തണലിൽ ചീട്ടുകളിക്കുന്നവർ... പിടികൂടി പോലീസ് സംഘം - കോട്ടയം ജില്ലാ പോലീസിന്റെ ടെലിഫിലിം ശ്രദ്ധേയമാകുന്നു

author-image
സുനില്‍ പാലാ
New Update

പോലീസ് സംഘം സ്ഥലത്തു കുതിച്ചെത്തുമ്പോൾ ഫുട്ബോളിന്റെ ആവേശത്തിലാണ് ഒരു സംഘം കൗമാരക്കാർ. എല്ലാത്തിനേയും കയ്യോടെ പിടികൂടി, പോലീസ് സംഘം. കൊറോണയെക്കുറിച്ച് എസ്. ഐ. മാത്യു പോളിന്റെ ഓർമ്മപ്പെടുത്തൽ.

Advertisment

തുടർന്ന് കുട്ടികളെ ഒരു മീറ്റർ വീതം ദൂരെ നിർത്തി കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകി വീട്ടിലേക്ക് പറഞ്ഞു വിട്ട് ചീട്ടുകളി സംഘത്തിനടുത്തേക്ക്. "പണം വെച്ചല്ല സാറെ, ഞങ്ങൾ നേരമ്പോക്കിന് "കഴുത" കളിയ്ക്കുകയായിരുന്നൂ"വെന്ന് ചീട്ടുകളിക്കാർ. ആദ്യം ജീവൻ നഷ്ടപ്പെടാതെ നോക്കാം എന്നിട്ടു പോരെ കഴുത കളിയെന്ന് പോലീസ്.

https://www.facebook.com/sathyamonline/videos/2834480196646266/

അവിടെയും കൊറോണ രോഗ പ്രതിരോധ കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശവും സാനിറ്റൈസർ പ്രയോഗവും. ഒടുവിൽ പോലീസ് പിരിയുമ്പോൾ നാട്ടുകാർ ചേർന്ന് ആഹ്ളാദാരവത്തിന്റെ കയ്യടി ....

കോട്ടയം ജില്ലാ പോലീസിനുവേണ്ടി വാകത്താനം സി. ഐ. കെ പി തോംസണും, ചങ്ങനാശ്ശേരി എസ്. ഐ. മാത്യു പോളും ചേർന്ന് തയ്യാറാക്കിയ 4 മിനിട്ട് ടെലിഫിലിമിലെ രംഗങ്ങളാണ് മേൽ വിവരിച്ചത്.

കൊറോണ ബോധവൽക്കരണ സന്ദേശ ഭാഗമായാണ് ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിർദ്ദേശപ്രകാരം ഇന്നലെ ടെലിഫിലിം ചിത്രീകരിച്ചത്. സുനിൽ വാകത്താനമായിരുന്നൂ ക്യാമറ.

എഡിറ്റിംഗ് സ്റ്റുഡിയോകൾ അവധി ആയിരുന്നതിനാൽ സ്പോട്ട് ഡബിംഗോടെ നേരിട്ട് ചിത്രീകരിക്കുകയായിരുന്നൂവെന്ന് കെ.പി. തോംസണും, മാത്യു പോളും പറഞ്ഞു.

നാലു മിനുട്ടിൽ കൂടുതലുള്ള ടെലിഫിലിമിന്റെ അവസാനം ജില്ലാ പോലീസ് മേധാവി ജയദേവിന്റെ സന്ദേശവുമുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി ഇന്നലെ വൈകിട്ട് പ്രചരിപ്പിച്ച ഈ ടെലിഫിലിം ഇതിനോടകം ആയിരക്കണക്കിനാളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു.

Advertisment