Advertisment

ഫ്രറ്റേണിറ്റി മൂവ്മെൻറ് വിക്ടോറിയയിൽ 'സാഹോദര്യ മരം' നട്ടു

New Update

പാലക്കാട്: 'സാഹോദര്യത്തണൽ വിരിയിക്കാം' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ സംഘടിപ്പിക്കുന്ന "പ്ലാൻറ് & നർചർ ട്രീ കോൺഡസ്റ്റ്" ന്റെ ഭാഗമായി വിക്ടോറിയ കോളേജ് യൂണിറ്റ് കാമ്പസിൽ സാഹോദര്യ മരം നട്ടു.

Advertisment

publive-image

ജീവന്റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി പരിപാടികൾ ആചരിക്കുന്നത്.എല്ലാ വർഷവും ജൂൺ മാസത്തിൽ പരിമിതപ്പെടുന്നതാവരുത് പരിസ്ഥിതി സ്നേഹം.

സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിർ അഹ്സൻ മരം നടൽ നിർവഹിച്ചു. ജില്ല കമ്മിറ്റിയംഗം നഹ് ല വിക്ടോറിയ, കിദർ മുഹമ്മദ്, ത്വാഹ, ഫർഹാൻ, റാഷിഫ് എന്നിവർ പങ്കെടുത്തു. ജൂൺ മാസ പരിസ്ഥിതി പ്രവർത്തനത്തോടനുബന്ധിച്ച് നട്ടുപിടിക്കുന്ന തൈകൾ ഒരു വർഷം കൊണ്ട് മികച്ച രീതിയിൽ പരിപാലിക്കുന്ന കാമ്പസ് യൂണിറ്റാണ് മത്സരത്തിൽ വിജയികളാവുക.

Advertisment