Advertisment

ട്രാഫിക് സുരക്ഷക്കായി നവീന ബോധവൽക്കരണ പദ്ധതികളുമായി ജനമൈത്രി പോലീസ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ട്രാഫിക് സുരക്ഷാ ബോധവൽക്കരണ വാരത്തോടനുബന്ധിച്ച്  പാലക്കാട് റ്റൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ജനമൈത്രി പോലീസും , പാലക്കാട് സ്റ്റുഡെന്റ് പൊലീസ് കേഡെറ്റും സംയുക്തമായി മോയൻ ഹയർ സെക്കൻററി സ്കൂളിൽ വച്ച് നടത്തിയ ക്വിസ്, ചിത്രരചനാ മത്സരം ഡി.വൈ.എസ്.പി.  ഷാജി കെ. തോമസ്  ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

റ്റൗൺ നോർത്ത് സർക്ക്ൾ ഇന്സ്പെക്ടർ ഷിജു എബ്രഹാം റ്റി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകാരൻ എൻ.ജി.ജ്വോൺസ്സൺ മുഖ്യ അതിഥിയായി.  വാർഡ് കൗൺസിലർ കെ. സുമതി,  വിജയൻ മാസ്റ്റർ, ശേഖരീപുരം മാധവൻ,  തുടങ്ങിയവർ ആശംസ അർപ്പിച്ചു. റ്റ്റാഫിക്ക് സുരക്ഷാ ക്വിസ് മത്സരം മോട്ടൊർ വെഹിക്ക്ൾ ഇന്സ്പെക്ടർ അപ്പു നയിച്ചു.

ജനമൈത്രി അംഗങ്ങളായഅഡ്വ. വസന്ത് കൃഷ്ണൻ, നിഖിൽ കൊടിയത്തൂർ, ഉണ്ണി വരദം തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  വാഹനാപകടങ്ങൾ മൂലമുള്ള മരണനിരക്ക് കുറക്കുന്നതിന് റോഡ് സുരക്ഷാ വാരാചരണ വ്യത്യസ്ത ബോധവത്കരണ പരിപാടികൾ ഗുണം ചെയ്യുമെന്ന്തന്നെയാണ് കണക്കുകൂട്ടൽ.

ജനമൈത്രി സി.ആർ.ഒ സുന്ദരൻ എൻ  നന്ദി രേഖപ്പെടുത്തി.  വിജയികൾക്ക് സെർട്ടിഫിക്കെറ്റും മെമെന്റോയും വിതരണം ചെയ്തു.  വിജയികൾ: ചിത്രരചന - 1. അൻസിൽ .എ , മോഡെൽ റെസിഡെൻഷ്യൽ സ്കൂൾ ആലത്തൂർ, 2. അഭിനവ്. സി, ജി.എച്ച്.എസ്.എസ്, നെന്മാരറ.  3. അരവിന്ദ് ജനാർദനൻ , ലയൺസ് സ്കൂൾ കൊപ്പം

ക്വിസ് - 1. തേജസ്. എസ്. കൃഷ്ണ യും, ആഷിക് ക്കും ( രണ്ടാളും എം.ഇ.എസ്, ഒലവക്കോട്)   2.സാദീത ഷന, ഗവ. മോഡെൽ എച്ച് . എസ് പേഴുംങ്കര ( രണ്ടാം സ്ഥാനം നേടി).

രാജ്യത്ത് ഓരോ നാലുമിനിറ്റിലും ഒരാൾ വീതവും  സംസ്ഥാനത്ത് പ്രതിദിനം 12 പേരും റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നുവെന്ന ഏകദേശ കണക്ക് ഗതാഗത സുരക്ഷയുടെ ഗൗരവം ഓർമപ്പെടുത്തുന്നു.

Advertisment