Advertisment

റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത രീതിയിൽ ബോധവൽക്കരണം നടത്തി പോലീസിനൊപ്പം എസ് പി സിയും

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  നിയമ ലംഘകരെ ഉണർത്താൻ കല്ലടിക്കോട് പൊലീസാണ് ഡ്രൈവർമാർക്ക് മധുരം നൽകി മുന്നറിയിപ്പ് കൊടുത്തത്. ഹെൽമറ്റ് ധരിക്കാതെയും,സീറ്റ്ബെൽറ്റിടാതെയും വാഹനമോടിച്ചവരെ തടഞ്ഞു നിർത്തിയ ശേഷം കുട്ടിപോലീസിന്റെ സഹായത്തോടെ അവർക്കെല്ലാം അപകട സന്ദേശം കൈമാറി.

Advertisment

publive-image

കൂടെ നിയമംപാലിച്ച് ഡ്രൈവ് ചെയ്തവർക്ക് മധുരവും. അമിതവേഗം,ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കൽ,ഹെൽമെറ്റ് ധരിക്കാതെ ഓടിക്കൽ തുടങ്ങി മറ്റ് നിയമ ലംഘനങ്ങൾ നടത്തിയവരെയും സ്റ്റുഡന്റസ് പോലീസ് വെറുതെ വിട്ടില്ല.എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയും റോഡ്സുരക്ഷാനിയമങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നു.

publive-image

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് വ്യത്യസ്ത രീതിയിൽ ബോധവൽക്കരണം സംഘടിപ്പിച്ചതെന്ന് കല്ലടിക്കോട് പോലീസ് അഡീഷണൽ എസ്.ഐ കൃഷ്ണൻകുട്ടി, സി.പി.ഒ സതീഷ്, സിആർഒ രാജ്‌നാരായണൻ എന്നിവർ പറഞ്ഞു.

സംസ്ഥാനമൊട്ടാകെ നടക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എസ് സി പി ഒ ബിമൽകുമാർ, സി പി ഒ ഉണ്ണിക്കണ്ണൻ, സുജിത്, ഹോം ഗാർഡ് ചന്ദ്രശേഖരൻ, ജനമൈത്രി പ്രസിഡന്റ് സമദ്,എസ് പി സി ചുമതലയുള്ള അധ്യാപകരായ സദാശിവൻ, ഷീബാ ജോൺ, എന്നിവർ പങ്കെടുത്തു

Advertisment