Advertisment

കുമരനല്ലൂരില്‍ സ്പീഡ് ബ്രൈക്കര്‍ വെച്ചു

author-image
അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update

ആനക്കര:   കുമരനല്ലൂരില്‍ സ്പീഡ് ബ്രൈക്കര്‍ വെച്ചു. കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂളിന് സമീപമാണ് സ്പീഡ് ബ്രൈക്കര്‍ വെച്ചത്. സ്‌പോട്ട് കുമരനല്ലൂരും ആലുക്ക എടപ്പാളും സഹകരണത്തോടെയാണ് ബ്രൈക്കര്‍ വെച്ചത്.

Advertisment

publive-image

തൃത്താല എസ്.ഐ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഷെമീര്‍ അലി, കപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മൂസക്കുട്ടി, അലി കുമരനല്ലൂര്‍, ടി.രാജീവ്, അലിമാസ്റ്റര്‍, നൂറുല്‍ അമീന്‍, ഖാലീദ്, മുസ്തഫ, വേണുഗോവിന്ദന്‍, നാസര്‍, ന്യൂലൈറ്റ അബ്ബാസ്, അസീസ്, കെ.എം.മുഹമ്മദുണ്ണി, മധു എന്നിവര്‍ സംബന്ധിച്ചു.

പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന് സമീപമാണ് കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, എല്‍.പി സ്‌ക്കൂള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്. സ്‌ക്കൂളിന് മുന്‍വശത്ത് സ്പീഡ് ബ്രൈക്കര്‍ വെയ്ക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

Advertisment