Advertisment

തൃത്തല്ലൂർ കെ എം എച്ച് എം ബനാത് അഗതിമന്ദിരത്തിലെ കുട്ടി കൃഷിയിടത്തിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ടി എൻ പ്രതാപൻ എം പി നിർവഹിച്ചു 

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

വാടാനപ്പള്ളി:  കൃഷിയിടങ്ങൾ വിഷരഹിതമാക്കുവാൻനിയമ നിർമ്മാണങ്ങൾ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്ടി എൻ പ്രതാപൻ എം പി അഭിപ്രായപ്പെട്ടു. പരമ്പരാഗത കൃഷി രീതിയിൽനിന്നുള്ള കർഷകരുടെ മാറ്റം മാരകമായ രോഗങ്ങളാണ് സമൂഹത്തിന്സമ്മാനിച്ചതെന്നും ടി എൻ പറഞ്ഞു.

Advertisment

publive-image

ജൈവ കൃഷികളിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയും.വിഷരഹിത കൃഷികൾ കുടുംബ ജീവിതത്തിന്റെ ഭാഗമായി മാറണമെന്നും പ്രതാപൻ പറഞ്ഞു. തൃത്തല്ലൂർ കെ എം എച്ച് എം ബനാത്ത് അനാഥ അഗതി മന്ദിരത്തിൽ കുട്ടി കൃഷിയിടത്തിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി സംസാരിക്കുകയായിരുന്നു പ്രതാപൻ.

കെ എം എച്ച് എം സെക്രട്ടറിസി എ മുഹമ്മദ് റഷീദ്,ട്രഷറർ എ കെ അബ്ദുൽ ഖാദർ, മാനേജർ ഹാഫിള് നവാസ് അൽ കൗസരി, ഓർഗനൈസർ ടി കെ മുഹമ്മദ്കുട്ടി, സ്റ്റുഡന്റ് ലീഡർ അൻസിയ അസീസ്,സി എം നൗഷാദ്, മദ്രസ മാനേജ്മെന്റ് അസോസിയേഷൻ വാടാനപ്പള്ളി റെയിഞ്ച് ജനറൽ സെക്രട്ടറി എ ടി റഫീഖ്, കുട്ടി കൃഷിയിടം കോഡിനേറ്റർ അബ്ദുൽ റഷീദ് വൈശ്യം വീട്ടിൽ, കടപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി അബ്ദുൽ മനാഫ്, മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിഎ വി അലി, എ എച്ച് മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment