Advertisment

ജോജു ജോർജ് അഭിമാനം. സിനിമ മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടന്‍ - അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സഹ നടനായി തെരഞ്ഞെടുക്കപ്പെട്ട ജോജു ജോര്‍ജ്ജിനെ സന്ദര്‍ശിച്ച് അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ. ജോജു ജോർജ് ഒരഭിമാനമാണെന്നും സിനിമ മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടനാണ്‌ ജോജുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.

publive-image

ഒരു സിനിമ നടനെന്ന നിലയിൽ മാത്രമല്ല, അതിനേക്കാളുപരി കേരളത്തെ പ്രളയം കവർന്ന നാളുകളിൽ മണ്ഡലത്തിലെ ഏറ്റവും കൂടുതൽ പ്രളയം ബാധിച്ച കുഴൂർ മേഖലയിൽ കുടിവെള്ള വിതരണം പൂർണമായി തകർന്നപ്പോൾ ചാലക്കുടി മണ്ഡലത്തിലേക്കും കൊടുങ്ങല്ലൂർ മണ്ഡലത്തിലേക്കുമായി ഛത്തീസ്‌ ഘട്ടിൽ നിന്നും ട്രെയിൻ മാർഗമെത്തിയ കുപ്പി വെള്ളം കുഴൂരിലെത്തിക്കാൻ കൂടെ നിന്നതോർക്കുന്നു. അന്ന് ചാലക്കുടി സ്റ്റേഷനിൽ ട്രയിനിൽ നിന്നും വെള്ളമിറക്കാൻ ജോജുവും സഹായിച്ചിരുന്നു. വലിയൊരു നടനിലെ നല്ല മനുഷ്യൻ എന്നും നിലനിൽക്കട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ - എം എല്‍ എ പറഞ്ഞു.

Advertisment