Advertisment

വേദനകളോട് ചേർന്നു നിൽകുവാൻ കഴിയുംവിധം ഒരു തലമുറ വളർന്നുവരേണ്ടതുണ്ടെന്ന് ആര്യ മഹർഷി

New Update

വാടാനപ്പള്ളി:  ജിവിത സാഹചര്യങ്ങൾ തീർക്കുന്ന ഒറ്റപെടലുകൾ വേദനയുളവാക്കുമെന്നും ഇത്തരം ജീവിതങ്ങൾ പിന്നീട് സമൂഹത്തിനു ബാധ്യതയാകുമെന്നും ചൊവ്വന്നൂർ കലശമലയിലെ ആര്യലോക് ആശ്രമത്തിലെ ശ്രീ ശ്രീ ആര്യമഹർഷി പറഞ്ഞു.

Advertisment

publive-image

ഒറ്റപെട്ടുപോകുന്ന ബാല്യങ്ങൾക്ക് സംരക്ഷണമേകി ജീവിതമൊരുക്കുന്നതിലൂടെ കേരളത്തിലെ അനാഥ അഗതി മന്ദിരങ്ങൾ നിർവഹിക്കുന്നത് തുല്യതയില്ലാത്ത ധർമമാണെന്നും തൃത്തല്ലൂർ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരത്തിലെ കുട്ടികളുമായുള്ള സ്നേഹ സംവാദത്തിൽ പങ്കെടുത്തു ആര്യ മഹർഷി അഭിപ്രായപ്പെട്ടു.

publive-image

കെ.എം.എച്ച്.എം സെക്രട്ടറി സി എ മുഹമ്മദ്‌ റഷീദ് അദ്ധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ എം സനൗഫൽ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം കെ.എം.എച്ച്.എം വർക്കിങ് പ്രസിഡന്റ് എ കെ അബ്ദുൽ ഖാദർ, മാനേജർ ഹാഫിള് നവാസ് അൽ കൗസരി എന്നിവർ പങ്കെടുത്തു.

Advertisment