Advertisment

തീരദേശ കോളനികളിലേക്ക് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ ലക്ഷം രൂപയുടെ ഭക്ഷ്യധാന്യകിറ്റ് വിതരണവുമായി കഴിമ്പ്രം

New Update

തൃശൂർ:  തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷന്റെ കൈത്താങ്ങ് പദ്ധതിക്ക് പാലപ്പെട്ടിബീച്ചിൽ തുടക്കമായി. ആദ്യഘട്ടത്തിൽ ബോബി ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പിന്റെ സഹായത്തോടെ ലക്ഷം രൂപയുടെ ഭക്ഷ്യധാന്യകിറ്റുകൾ തീരദേശ കോളനികളിൽ വിതരണം ചെയ്തു.

Advertisment

കഴിമ്പ്രം ക്ലാസ്സിക് ക്ലമ്പിന്റെ സഹകരണത്തോടെ വലപ്പാട് ബീച്ചു മുതൽ പാലപ്പെട്ടി ബീച്ച് വരെയുള്ള മേഖലയിൽ വീടുകളിലെത്തി കിറ്റുകൾ വിതരണം ചെയ്തു.

publive-image

കഴിമ്പ്രം ഡിവിഷന്റെ കൈത്താങ്ങ് പദ്ധതി ഭക്ഷ്യധാന്യകിറ്റ് വിതരണ വാഹനം ഫ്ലാഗ് ഓൺ ചെയ്ത് ടി. എൻ. പ്രതാപൻ എം. പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ജെ. യദുകൃഷ്ണ അധ്യക്ഷത വഹിച്ചു.

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് പി. ആർ. ഒ ജോജി. എം. ജെ., ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ദിലീപ്കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഐ. വി. സുന്ദരൻ, കഴിമ്പ്രം ക്ലാസിക് ക്ലബ് ഭാരവാഹികളായ മിഥുൻ സേവ്യർ, നിദീഷ്  എം ടി, കാർതിക് എൻ. കെ, വിഷ്ണു രാജ്, അരുൺ ബാബു, മബീഷ് കഴിബ്രം, അമൻ സുന്ദർ എന്നിവർ സംസാരിച്ചു.

കൈത്താങ്ങ് പദ്ധതിയുടെ ആദ്യഘട്ടമായാണ് ഡിവിഷനിലെ തീരദേശ കോളനികളിൽ ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തിയത്. അടുത്ത ഘട്ടത്തിൽ പദ്ധതിയിലൂടെ കൂടുതൽ സഹായം ഡിവിഷനിൽ എത്തിക്കുമെന്ന് ഡിവിഷൻ അംഗം കെ ജെ യദുകൃഷ്ണ പറഞ്ഞു.

Advertisment