Advertisment

തുടർ പഠനത്തിന് വിദ്യാർത്ഥികൾക്ക് സൗകര്യം ചെയ്യാൻ നടപടിയെടുക്കണം: സി എ മുഹമ്മദ് റഷീദ്

New Update

തൃശ്ശൂർ: എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി പാസായ വിദ്യാർത്ഥികൾക്ക് പോലും തുടർപഠനത്തിന് അവസരമില്ലാതെ പോകുന്നത് അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് പറഞ്ഞു. എംഎസ്എഫ് ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി അദ്ദേഹം.

Advertisment

publive-image

ആനുപാതികമായി സീറ്റ് വർധന നടപ്പിലാക്കി എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള അവസരം സർക്കാർ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്സൽ യൂസഫ് അധ്യക്ഷനായി.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, ജില്ലാ ജന.സെക്രട്ടറി പി.എ അമീർ, ജില്ലാ സെക്രട്ടറിമാരായ പി.എ ഷാഹുൽ ഹമീദ്, എം.എ റഷീദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സൽ, ജന.സെക്രട്ടറി എ. എം സനൗഫൽ എന്നിവർ സന്നിഹിതരായി. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സജൽ റിട്ടേണിങ് ഓഫീസറായി.

publive-image

പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: അൽ റെസിൻ (കൊടുങ്ങല്ലൂർ)

ജനറൽ സെക്രട്ടറി: ആരിഫ് പാലയൂർ(ഗുരുവായൂർ)

ട്രഷറർ: അഫ്സൽ കെ.വൈ( ചേലക്കര)

വൈസ്.പ്രസിഡന്റ്:

ഹാരിസ് റഷീദ്(നാട്ടിക)

സി.പി ജുനൈസ്(മണലൂർ)

നഈം കെ.എ(കൈപ്പമംഗലം)

ഷംനാദ് പള്ളിപ്പാട്ട്(ഗുരുവായൂർ)

ജോ.സെക്രട്ടറി:

അബ്ദുൽ ഹസീബ് (കൊടുങ്ങല്ലൂർ)

കെ.എ നബിജാൻ(കൈപ്പമംഗലം)

ഷെഫീക് അസിം(കുന്ദംകുളം)

സി.എ സൽമാൻ(മണലൂർ)

മുഹമ്മദ് സ്വാലിഹ് (ചേലക്കര)

വിങ്‌ കൺവീനർമാർ:

കലാ,സാഹിത്യം : ഷെബീറലി(ഗുരുവായൂർ)

മീഡിയ : ഫായിസ് മുഹമ്മദ്

എന്നിവരെ തിരഞ്ഞെടുത്തു.

Advertisment