Advertisment

പൗരത്വ ബിൽ ഭരണഘടനാ ലംഘനം - സി.എ മുഹമ്മദ് റഷീദ്

New Update

തൃശൂർ:  ജാതീയമായ വേർതിരുവംകൾ സൃഷ്ടിച്ച് ജനങ്ങള്ളെ ഭിന്നിപ്പിക്കുന്ന അമിത് ഷായുടെ പൗരത്വ ബിൽ ഭരണഘടനാ ലംഘനമാണെന്നും ഇത് രാജ്യത്തിന്റെ നിലനിൽപ്പിനെ അപകടപ്പെട്ടുത്തുന്നതാണെന്നും

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഭരണ ഘടനക്ക് കാവലേകേണ്ട ഭരണാധികാരികൾ ഭരണഘടനയുടെ ഘാതകരായ് മാറുന്നത് അപമാനമാണ്.

വിരോധത്തിന്റെയും പ്രതികാരത്തിന്റെയും രാഷ്ടീയമാണ് മോദിയും സംഘവും നടത്തുന്നത്. രാഷ്ട്രശിൽപികൾ സമ്മാനിച്ച പൗരബോധവും സൗഹൃദങ്ങളുംജനാധിപത്യ സംവിധാനവുംഫാസിസ്റ്റുകൾക്ക് വേട്ടയാടി നശിപ്പിക്കുവാൻ കഴിയുന്നതല്ലെന്നും പൗരത്വ ബില്ലിനെതിരെ മതേതര ഇന്ത്യ ഒന്നിച്ച് നിലകൊള്ളണമെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.

publive-image

പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് തൃശൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്അധ്യക്ഷനായി.

ജില്ലാ ഭാരവാഹികളായഎം.എ റഷീദ്, എം.എ അസീസ് നിയോജക മണ്ഡലം ഭാരവാഹികളായ ആർ കെ മുഹമ്മദ്‌, സുൽത്താൻ ബാബു, ടി എ ഷെബീർ, സി.കെ ബഷീർ, എ .ബി ഷംസുദ്ദീൻ, നൗഷാദ് അഹമ്മദ്, എം എസ് ആലി, റസാക്ക് കാളത്തോട്, ആർ കെ സിയാദ്, സുബൈർ തങ്ങൾ, കെ എസ് പ്രേംജിത്ത്, ടി എ അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment