Advertisment

ചാമക്കാല ശാഖ മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥി സംഗമവും പഠനകിറ്റ് വിതരണവും നടത്തി

New Update

ചാമക്കാല ശാഖ മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥി സംഗമവും പഠനകിറ്റ് വിതരണവും നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാരിന്റെ കൂടുതൽ ഇടപെടൽ വേണമെന്ന്‌ എം എസ് ഫ് ജില്ലാ പ്രസിഡന്റ് അൽ റെസിന് പറഞ്ഞു.

Advertisment

യൂത്ത് ലീഗ് ചാമക്കാല ശാഖ പ്രസിഡന്റ് ഷിറാസ് പി.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഫവാസ് അഹമ്മദ് ഖിറാഅത്ത് നടത്തി.  എം എസ് എഫ് ജില്ലാ പ്രസിഡന്റ് അൽറസിൻ യോഗം ഉദ്ഘാടനം ചെയ്തു.

publive-image

മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി കെ ഹംസ , യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സലീം പുറക്കുളം , എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് നയീം , പഞ്ചായത്ത് യൂത്ത് ലീഗ് പ്രിസിഡന്റ് വി എം സൈഫുദ്ധീർ , കെ എം സി സി നേതാക്കളായ ബദറുദ്ധീൻ പി.ബി , നൗഷാദ് പി.എം , മുസ്ലിം ലീഗ് ശാഖ സെക്രട്ടറി പി.എ മൊയ്തു , വാർഡ് മെമ്പർ ഷെറീന ഹംസ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡോ. ഇ എ അൻവർ പഠന കിറ്റ് വിതരണം ഉൽഘാടനം ചെയ്തു.  എം എസ് എഫ് ശാഖ പ്രസിഡന്റ് ആബിദ് പി.എം സ്വാഗതവും ,യൂത്ത് ലീഗ് ശാഖ സെക്രട്ടറി അൻസാർ നന്ദിയും പറഞ്ഞു.

Advertisment