വിജയിച്ച മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന്‌ അവസരം ഒരുക്കണം – എം.എസ്‌.എഫ്‌ കലക്ടർക് നിവേദനം നൽകി

അബ്ദുള്‍ സലാം, കൊരട്ടി
Saturday, May 18, 2019

തൃശൂർ: ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സർക്കാർ / എയ്ഡഡ് മേഖലയിൽ ഉപരിപഠനത്തിനു അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് ജില്ലാ കമ്മിറ്റി കലക്ടർക് നിവേദനം നൽകി.

ജില്ലയിൽ 35,997 വിദ്യാർത്ഥികൾ ഉപരിപഠനത്തിനു അർഹത നേടിയിട്ടുണ്ട്. എന്നാൽ 32,611 സീറ്റുകൾ മാത്രമാണ് ഹയർ സെക്കന്ററി മേഖലയിൽ ജില്ലയിൽ നിലവിലുള്ളത്.

ബാക്കി വരുന്ന 3,386 വിദ്യാർത്ഥികളുടെ തുടർ പഠനം ആശങ്കയിലാണ്. ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനത്തിന് അവസരമൊരുക്കുന്നതിനു വേണ്ടി പുതിയ ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എം എസ് എഫ് നിവേദനം നൽകിയത്.

പ്രസിഡന്റ് എസ് എ അൽറെസിൻ, ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, ട്രഷറർ കെ വൈ അഫ്സൽ, ഭാരവാഹികളായ ഹാരിസ് റഷീദ്, ഷംനാദ് പള്ളിപ്പാട്ട്, സി പി ജുനൈസ്, മുഹമ്മദ് നഹീം, അബ്‌ദുൾ ഹസീബ്, ഫഈസ്‌ മുഹമ്മദ് എന്നിവരാണ് നിവേദനം നൽകിയത്.

×