Advertisment

തൃശൂർ ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ പുതിയ അദ്ധ്യക്ഷനായി അൽറെസിൻ എസ്‌ എ തെരഞ്ഞെടുക്കപ്പെട്ടു

New Update

തൃശൂർ:  തൃശൂർ ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ പുതിയ അദ്ധ്യക്ഷനായി അൽറെസിൻ.എസ്‌.എ. തെരഞ്ഞെടുക്കപ്പെട്ടു. വലിയ ഉത്തരവാദിത്തമാണ് തനിക്ക് വന്നു ചേർന്നിരിക്കുന്നതെന്നും പൂർവികർ നേതൃത്വം നൽകിയ ജില്ലയിലെ സംഘടനയെ ഏറ്റവും ഉത്തരവാദിത്തത്തോടെ, അതിന്റെ പ്രതലത്തിൽ നിലനിർത്തി സംഘടനയുടെ ആവിർഭാവിത ലക്ഷ്യത്തിലേക്ക് നയിക്കേണ്ടതുണ്ടെന്നും അതിനു പ്രാപ്തമായ ഒരു കൂട്ടത്തിനൊപ്പമാണ് താനും ഉള്ളതെന്നും അല്‍റെസിന്‍ പറഞ്ഞു.

Advertisment

publive-image

'നമുക്കൊരുപാട് മുന്നോട്ട്പോകേണ്ടതുണ്ട്. നമ്മുടെ പ്രതാപകാലത്തെ നമുക്ക് വീണ്ടെടുക്കണം. യാത്ര തുടരുകയാണ്. ഒരു സ്ഥാനവും അലങ്കാരമല്ല പ്രവർത്തനമാണ് എന്ന അടിയുറച്ച വിശ്വസമുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ ഏതു പോലെയാണോ കൂടെ നടന്നത് അതുപോലെ കൂടെ നടക്കാൻ ഉണ്ടെങ്കിൽ, ഏതു മനസ്സുകൊണ്ടാണോ സ്നേഹിച്ചത്, ശകാരിച്ചത്, ഉപദേശിച്ചത്, പ്രാർഥിച്ചത് ആ മനസ്സ് ഇനിയുമെണ്ടെങ്കിൽ നമുക്കൊരുമിച്ച് സംഘടനയെ മുന്നോട്ട് നയിക്കാം. സംഘടന മുന്നോട്ട് തന്നെയാണ്. സ്നേഹമറിയച്ചവർക്കും വാർത്തയിൽ സന്തോഷിച്ചവർക്കും നന്ദി' - അൽറെസിൻ പറഞ്ഞു.

Advertisment