Advertisment

ബി.ജെ.പി പൗരത്വം റദ്ദാക്കുമ്പോൾ സി.പി.എം ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു - അൽറെസിൻ

New Update

പാടൂർ:  എം എസ് എഫ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി കൊലപാതക രാഷ്ട്രീയത്തിന് ഇരയായ അരിയിൽ ഷുക്കൂർ, സഫീർ അനുസ്മരണ സമ്മേളനം പാടൂർ മുസ്ലിം ലീഗ് ഓഫീസിൽ സംഘടിപ്പിച്ചു.

Advertisment

എം എസ് എഫ് മണ്ഡലം പ്രസിഡന്റ്‌ ഫർഹാൻ പാടൂർ അധ്യക്ഷനായ ചടങ്ങിൽ എംഎസ്എഫ് തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അൽ റെസിൻ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. എം. സ നൗഫൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.

publive-image

തൃശ്ശൂർ ജില്ല എം എസ് എഫ് സെക്രട്ടറി സി. എ സൽമാൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് ആർ എ അബ്ദുൽ മനാഫ്, ജനറൽ സെക്രട്ടറി ഷെരീഫ് ചിറക്കൽ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നിസാർ മരുതയൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് ഫകുറുദ്ദീൻ തങ്ങൾ,

സെക്രട്ടറി മുഹ്സിൻ മാസ്റ്റർ എം.എസ്.എഫ് ജില്ലാ മീഡിയ വിങ്ങ് കൺവീനർ ഫാഇസ്, അൽത്താഫ് തങ്ങൾ , മണ്ഡലം ഭാരവാഹികളായ സ്വഫുവാൻ സി.യു ,ഷാമിസലി തങ്ങൾ, ഉവൈസ് തുടങ്ങിയവർ സംസാരിച്ചു.

എംഎസ്എഫ് മണ്ഡലം ജനറൽ സെക്രട്ടറി ഹാഷിം വാടാനപ്പള്ളി സ്വാഗതവും മണ്ഡലം ട്രഷറർ മിസ്ഹബ് തങ്ങൾ നന്ദിയും പറഞ്ഞു.

Advertisment