Advertisment

വൈദ്യുതി നിരക്ക് വര്‍ദ്ധന: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രതികാരം: മുസ്‌ലിം ലീഗ്

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

തൃശൂര്‍:  വൈദ്യുതി നിരക്ക് വര്‍ദ്ധനവിലൂടെ ലോകസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ഇടതു ഗവണ്‍മെന്റ് ജനങ്ങളോട് പ്രതികാരം തീര്‍ക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

Advertisment

ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വൈദ്യൂതി വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. പകപോക്കലിന്റെയും ധിക്കാരത്തിന്റെയും ഭാഷ ഈ സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. ജനങ്ങളുടെ ജീവിത നിലവാരം കൂടുതല്‍ ദുസ്സഹമായി വരുന്ന സാഹചര്യത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു.

publive-image

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ചര്‍ച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.പി. കമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, ജില്ലാ ഭാരവാഹികളായ ആര്‍.വി. അബ്ദു റഹീം, പി.കെ. മുഹമ്മദ്, വി.കെ. മുഹമ്മദ്, ഐ.ഐ. അബ്ദുല്‍ മജീദ്, വി.എം. മുഹമ്മദ് ഗസാലി, പി.കെ. ഷാഹുല്‍ ഹമീദ്, പി.എ. ഷാഹുല്‍ ഹമീദ്, എം.വി. സുലൈമാന്‍, ആര്‍.പി. ബഷീര്‍,

ഗഫൂര്‍ കടങ്ങോട്, സി. അബൂട്ടി ഹാജി, ഉസ്മാന്‍ കല്ലാട്ടയില്‍, അസീസ് താണിപ്പാടം, നിയോജക മണ്ഡലം പ്രതിനിധീകരിച്ച് കെ.എ. മുഹമ്മദ് കുട്ടി, മുഹമ്മദ് സെലക്ട്, കെ.സി. മൊയ്തുട്ടി, ലത്തീഫ് പാലയൂര്‍, സി.കെ. അഷറഫ്, പി.ബി. താജുദ്ദീന്‍, ഫൈസല്‍ കൊടുങ്ങല്ലൂര്‍, സുല്‍ത്താന്‍ ബാബു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. അബ്ദുല്‍ കരീം, ആരീഫ് പാലയൂര്‍ , ഷാര്‍ജ കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്, ഹസീന താജുദ്ദീൻ എന്നിവര്‍ പ്രസംഗിച്ചു.

Advertisment