Advertisment

ആൾക്കൂട്ടക്കൊല: മുസ്ലിം യൂത്ത് ലീഗ് കൈപ്പമംഗലം നിയോജക മണ്ഡലം പ്രധാന മന്ത്രിക്ക് കത്തയച്ചു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

തൃശൂര്‍:  ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ സാംസ്കാരിക നായകൻമാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കൈപ്പമംഗലം കാളമുറി പോസ്റ്റ് ഓഫിസിൽ നിന്നും മുസ്ലിം യൂത്ത് ലീഗ് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രിക്ക് കത്തയച്ചു.

Advertisment

publive-image

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അരലക്ഷം കത്ത് പ്രധാനമന്ത്രിക്ക് അയക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രധിഷേധ കത്തയക്കൽ പരിപാടി സംഘടിപ്പിച്ചത്. മുസ്ലിം യൂത്ത് ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് കെ കെ സക്കരിയ്യ അധ്യക്ഷത വഹിച്ചു. ട്രഷറർ ടി എ ഫഹദ്, വൈസ് പ്രസിഡന്റ് പി എം സലീം, സൈഫുദ്ധീൻ ചാമക്കാല, ഹൈദർ അന്താറത്തറ, ഫയാസ് പെരിഞ്ഞനം, ഇസ്ഹാഖ് പള്ളിവളവ്, കെ ഐ ഷിയാസ്, മൻസൂർ 18 മുറി, ഹസീബ് പഞ്ഞംപള്ളി, ഫൈസൽ കൂരിക്കുഴി, ഫാരിസ് കട്ടൻബസാർ എന്നിവർ സംസാരിച്ചു.

Advertisment