Advertisment

മൂല്യങ്ങള്‍ ഇല്ലാത്ത തലമുറ നാടിനെ അരക്ഷിതമാക്കും: നിഷാദ് കെ സലിം

New Update

തൃശൂര്‍: മൂല്യങ്ങള്‍ ഇല്ലാത്ത തലമുറ നാടിനെ അരക്ഷിതമാക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ്.കെ.സലിം പറഞ്ഞു. സാമൂഹ്യ സാക്ഷരത വിദ്യഭ്യാസത്തിന്റെ നിര്‍വ്വചനമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സകൂള്‍ മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.

Advertisment

publive-image

സംസ്‌കൃതിയെ സൃഷ്ട്ടിക്കലാണ് ഓരോ കലാലയത്തിന്റെയും ധര്‍മം. എന്നാല്‍ നമ്മുടെ കലാലയങ്ങള്‍ പലപ്പോഴും മൂല്യ ബോധമില്ലാത്ത ബിരുദധാരികളെ സൃഷ്ട്ടിക്കുന്ന വെറും ബില്‍ഡിംഗ് ബ്ലോക്കുകള്‍ മാത്രമായി പരിണമിച്ചിരിക്കുന്നു. അടുത്ത തലമുറയെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തരാകേï വിദ്യാര്‍ഥികളുടെ മൂല്യച്യുതി നാടിനെ അടിസ്ഥാനപരമായ പ്രതിസന്ധികളിലെത്തിക്കും.

സമൂഹത്തെ അറിയാനും ഇടപെടാനും വിദ്യാഭ്യാസം പ്രചോദനമാകണം. സമൂഹത്തെ കുറിച്ചു പഠിക്കാനും ചുറ്റുപാടുകളെ കുറിച്ച് മനസ്സിലാക്കനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്നും അദ്ധേഹം പറഞ്ഞു.

publive-image

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അല്‍ റെസിന്‍ അധ്യക്ഷനായി.ജില്ലാ ഭാരവാഹികളായ സല്‍മാന്‍ പാവറട്ടി, ഷെഫീഖ് ആസിം, ചേലക്കര മണ്ഡലം പ്രസിഡന്റ് ജാഫര്‍ ആറ്റൂര്‍, ഹാരിസ് ഉസ്മാന്‍, അസിസ് നെടുമ്പുര, മുബഷിര്‍ കടവത്തൊടി, കെ.എം മുസ്തഫ, ടി.ബി മൊയ്ദീന്‍ കുട്ടി, നൂറുദ്ധീന്‍ വെട്ടിക്കാട്ടിരി സംബന്ധിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂര്‍ സ്വാഗതവും ട്രഷറർ അഫ്സൽ കെ വൈ നന്ദിയും പറഞ്ഞു.

Advertisment