Advertisment

തസ്‌ലീമക്ക് അര ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ്

New Update

രൂപ്പടന്ന ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഇത്തവണ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഫുൾ A+ കരസ്ഥമാക്കി നാടിൻറെ അഭിമാനമായി മാറിയ തസ്ലീമക്ക് ഉപരിപഠനത്തിനായി ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയും എം എസ് എഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി കെ.എം സീതി സാഹിബിന്റെ നാമദേയത്തിൽ അമ്പതിനായിരം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപനം നടത്തി.

Advertisment

publive-image

മുസ്ലിം ലീഗ് വെള്ളാങ്കല്ലൂർ പഞ്ചായത് പ്രസിഡന്റ് കെ.എ സദക്കത്തുള്ള സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം എസ് എഫ് മണ്ഡലം പ്രസിഡന്റ് ടി.എം അബ്ദുൽ ഹസീബ് പ്രഖ്യാപനം നിർവഹിച്ചു. മുസ്ലിം ലീഗ് ഭാരവാഹികളായ സി.യു.ഇസ്മായിൽ, പി.എ അലിയാർ, വി.എസ് അബ്ദുൾനാസർ ഫൈസി,മൻസൂർ അറക്കൽ, അൻസിഫ് അലി, സി.എം മുസമ്മിൽ, എം എസ് എഫ് ഭാരവാഹികളായ എം.ഐ സകരിയ, അസ്ലം കടലായി,വി.കെ ദാകിർ,റോസംഷാ,അലിഅക്‌ബർ, ഫസീഹ് എന്നിവർ സന്നിഹിതരായിരുന്നു.

നുഫൈൽ പുത്തന്ചിറയുടെയും പി .എസ് ഷമീർ കരൂപ്പടന്നയുടെയും നേതൃത്യത്തിൽ നിലവിൽ വന്ന പ്രഥമ കൊടുങ്ങല്ലൂർ മണ്ഡലം ഷാർജ കെഎംസിസി ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി വിദ്യാഭ്യാസ ,ചികിത്സാ സഹായ പദ്ധതികൾ അടങ്ങുന്ന മിഷൻ 2020 ഇതിനോടകം പ്രവാസ ലോകത് ശ്രദ്ധ ആകർഷിച്ചിരുന്നു.

Advertisment