Advertisment

ടി എൻ പ്രതാപൻ എം പി ക്ക് അക്ഷരസമ്മാനവുമായി എം.എസ്.എഫ്.

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

തൃപ്രയാർ:  വരും തലമുറക്ക് വേണ്ടി കരുതിവെക്കാനുള്ള ധനമാണ് അക്ഷരങ്ങളെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപെട്ടു.പുതു തലമുറയെ വായനയിലേക്ക്കൂട്ടികൊണ്ട് പോകേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. വായനയിലൂടെ മാത്രമേ ഒരു വ്യക്തിക്ക് നല്ല മനുഷ്യനാകാൻ സാധിക്കുകയുള്ളൂ.

Advertisment

publive-image

ലോകം ഡിജിറ്റലൈസെഷന്റെകാലത്താണെങ്കിലും പുസ്തകങ്ങളും ആനുകാലികങ്ങളും കയ്യിലേന്തിയുള്ള വായന അവസാനക്കില്ലെന്ന് ടി എൻ പറഞ്ഞു. തന്നെ സ്വീകരിക്കാൻ പൂക്കളും ഉപഹാരങ്ങളും വേണ്ടെന്ന് പറയുകയും പകരം പുസ്തകം മതി എന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത ടി എൻ പ്രതാപൻ എം പിക്ക്എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ അക്ഷര സമ്മാനം കാമ്പയിന്റെ ഭാഗമായിജില്ലാ കമ്മിറ്റി നൽകിയ അൻപത്തിയൊന്നു പുസ്തകങ്ങൾ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ടി എൻ.

എം എസ് എഫ് ജില്ലാ പ്രസിഡന്റ് അൽ റെസിൻ എസ് എ അധ്യക്ഷനായി.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ്‌ റഷീദ് ഉൽഘടനം നിർവഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂൺ റഷീദ്, നാട്ടിക ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ എ ഷൌക്കത്തലി, എം എസ് എഫ് ജില്ലാ ഭാരവാഹികളായ ഹാരിസ് റഷീദ്, നഈമി കൈപ്പമംഗലം, ഷഫീക് ആസി, സ്വാലിഹ് മുള്ളുർക്കര, ഫായിസ് മുഹമ്മദ്‌, ടി കെ ഷബീറലി, കെ എ നബ്ജാൻ, ആഷിക് പി എസ്, ഹാരിസ് ഉസ്മാൻ, മുസ്‌ലിം ലീഗ് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് വി സി ഗഫൂർ, സെക്രട്ടറി കെ എസ് റഹ്മത്തുള്ള, ജില്ലാ പ്രവർത്തക സമിതി അംഗം പി എം അബ്‌ദുൾ ജബ്ബാർ എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ സ്വാഗതവും അഫ്സൽ കെ വൈ നന്ദിയും പറഞ്ഞു.

Advertisment