Advertisment

സാമ്പത്തിക പ്രതിസന്ധി സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു - ടി എൻ പ്രതാപൻ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

തൃപ്രയാർ: സാമ്പത്തിക പ്രതിസന്ധി സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി ടി എൻ പ്രതാപൻ എംപി അഭിപ്രായപ്പെട്ടു.  ജനകീയ കൂട്ടായ്മയിലൂടെ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ സാധ്യമാകും. ഇതിനായി സന്നദ്ധ സംഘടനകളും രാഷ്ട്രീയ നേതൃത്വങ്ങളും പ്രാദേശിക ആശുപത്രികളുടെ നടത്തിപ്പിൽ കാര്യമായ പങ്കു വഹിക്കാൻ തയ്യാറാകണം.

Advertisment

publive-image

നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന സാന്ദ്വന പരിചരണ വിഭാഗത്തിനു ഖത്തർ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി നാല് നാലര ലക്ഷം രൂപ ചെലവ് വരുന്ന മാരുതി അക്കാ വാൻ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതാപൻ.

കുടുംബാരോഗ്യ കേന്ദ്രത്തിലെ സംഘടിപ്പിച്ച ചടങ്ങിൽ നാട്ടിക മഹല്ല് പ്രസിഡണ്ട് പി.എം. മുഹമ്മദലി ഹാജി അധ്യക്ഷനായി നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു, വൈസ് പ്രസിഡണ്ട് കെ.എ.ഷൗക്കത്തലി, മഹല്ല് സെക്രട്ടറി സി എ മുഹമ്മദ് റഷീദ് ഖത്തര്‍ നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ട് കെ.കെ ഹംസ, ജനറല്‍ സെക്രട്ടറി സി.എ മുഹമ്മദ് നജീബ്, നാട്ടിക ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എ. വര്‍ഗ്ഗീസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ജനാര്‍ദ്ദനന്‍,

മെഡിക്കല്‍ ഓഫീസര്‍ ഡോ. രാഖി.ആര്‍, ഖത്തര്‍ നാട്ടിക മഹല്ല് വെല്‍ഫെയര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ. ഫാറൂഖ്, ഖത്തര്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടുമാരായ കെ.എ. ഖാലിദ്, കെ.കെ. മാമത്, യുഎഇ നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി രക്ഷാധികാരികളായപി.കെ. അബ്ദുല്‍ മജീദ്, പി.എം.ഹംസ, ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍പി.എം. അബ്ദുല്‍ സലീം, അബു ഷെമീര്‍,പി.കെ. നൗഷാദ് പി എ മുഹമ്മദ് ഷെരീഫ് കെ കെ ഉമ്മർ കെ യു കബീർ, സി എ ഇബ്രാഹിം തുടങ്ങിവര്‍ പ്രസംഗിച്ചു

Advertisment