Advertisment

വെള്ളാങ്ങല്ലൂര്‍ റേഞ്ച് യു.എ.ഇ. മഹല്ല് കോ - ഓര്‍ഡിനേഷന്‍ രൂപവത്കരിച്ചു

New Update

വെള്ളാങ്ങല്ലൂര്‍:  സമസ്ത തൃശ്ശൂര്‍ ജില്ലാ യു.എ.ഇ.മഹല്ല് കമ്മിറ്റിയുടെ കീഴില്‍ വെള്ളാങ്ങല്ലൂര്‍ റേഞ്ച് ഏരിയയില്‍ ഉള്‍പ്പെട്ട 12 മഹല്ല് പ്രവാസി കമ്മിറ്റികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വെള്ളാങ്ങല്ലൂര്‍ റേഞ്ച് യു.എ.ഇ.മഹല്ല് കോ -ഓര്‍ഡിനേഷന്‍ രൂപവത്കരിച്ചു.

Advertisment

രൂപവത്കരണ ചടങ്ങ് ഹുസൈന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സലീം കാലടി പട്ടേപ്പാടം അധ്യക്ഷനായി. അനസ് ഹാജി, ഷാജഹാന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

publive-image

ഭാരവാഹികള്‍: സലീം കാലടി പട്ടേപ്പാടം ( പ്രസി.), സവാദ് കൊള്ളിക്കത്തറ (ജന. സെക്ര.), സാജിദ് പുത്തന്‍ചിറ( ട്രഷ.). അബ്ദുൽ ബാരി കരുപ്പടന്ന, ശംസുദ്ധീൻ പട്ടേപ്പാടം തുടങ്ങിയവർ വർക്കിങ്ങ് സെക്രട്ടറിമാരായും, ഷാക്കിർ സാഹിബ് വടക്കുംക്കര, ഷാനവാസ് കടലായി, അബുള്ള വടക്കുംകര, ശംസുദ്ധീൻ മഞ്ഞന തുടങ്ങിയവരെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.

അനസ് ഹാജി വെള്ളാങ്ങല്ലൂർ, റിയാസ് ബ്രാലം, സത്താർ സാഹിബ് കരൂപ്പടന്ന, നജീബ് കരുപ്പടന്ന തുടങ്ങിയവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അൻവർ സാദിഖ് കരൂപ്പടന്ന, നുഫൈൽ പുത്തൻചിറ, ഫാസിൽ കോണത്തുകുന്ന്, ബഷീർ സാഹിബ് പട്ടേപ്പാടം, മിക് ദാദ് പുത്തൻചിറ, സഗീർ വടക്കുംക്കര, റിയാസ് കടലായി,

സിദ്ധീഖ് പുത്തൻചിറ, റിയാസ് എൻ.എച്ച്.പുത്തൻചിറ, ശറഫുദ്ധീൻ പട്ടേപ്പാടം, ഷെമീർ പട്ടേപാടം തുടങ്ങിയവരെ പുതിയ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുൽ വാഹിദ് ഡിലൈറ്റ്, ശംസുദ്ധീൻ.വി.കെ., അബ്ദുൽ ഗഫൂർ.വി.കെ., ഷാജഹാൻ ഫൈസി കൊച്ചുകടവ് എന്നിവരെ രക്ഷാധിക്കാരികളായി തെരഞ്ഞെടുത്തു.

വെള്ളാങ്ങല്ലൂർ മുൻ റേഞ്ച് സെക്രട്ടറിയും രക്ഷാധികാരിയുമായ ഷാജഹാൻ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ മഹല്ല് കളെ പ്രതിനിധികരിച്ച് പ്രവാസി അംഗങ്ങൾ വിവിധ നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും കലോചിതമായി നടപ്പിൽ വരുത്താൻ തിരുമാനിക്കുകയും ചെയ്തു.

Advertisment