Advertisment

മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ വയോധികരായ ഹിന്ദു സന്യാസിവര്യരെയും ഡ്രൈവറെയും കൊലപ്പെടുത്തിയ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം - യോഗക്ഷേമ സഭ

New Update

ഗുരുവായൂര്‍:  ഏപ്രില്‍ 16 ന് മഹാരാഷ്‌ട്രയിലെ പല്‍‍‍ഘാര്‍ ജില്ലയില്‍ ഒരുകൂട്ടം സാമൂഹിക

വിരുദ്ധര്‍ രണ്ട് സന്യാസിവര്യരെയും അവരുടെ ഡ്രൈവറെയും വേട്ടയാടി അതിമൃഗീയമായി കൊലപ്പെടുത്തിയതില്‍ യോഗക്ഷേമ സഭ പ്രതിഷേധിച്ചു.

publive-image

ആസൂത്രിതമായി നടത്തിയ ഈ പൈശാചിക കൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ സാമൂഹിക വിരുദ്ധരെയും നിയമത്തിന്റെ മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും കുറ്റകൃത്യം നടന്ന സ്ഥലത്തെ നിയമപാലകരോടും യോഗക്ഷേമസഭ ആവശ്യപ്പെടുന്നു എന്ന് പ്രസിഡന്റ് കാലടി പിരാരൂര്‍ തെക്കിനിയേടത്ത് മന ടി ആര്‍ വല്ലഭന്‍ നമ്പൂതിരിപ്പാട്, ജനറല്‍ സെക്രട്ടറി തിരുവനന്തപുരം അഴൂര്‍ മീത്തലെ വട്ടപ്പറമ്പ് ഇല്ലം എം വി സുബ്രഹ്മണ്യന്‍, ട്രഷര്‍ തൃശ്ശൂര്‍ തിരുവമ്പാടി ഗ്രീന്‍ പാര്‍ക്ക് അവന്യൂ കാാര്‍ത്തിക ജി - 55 ല്‍ പ്രൊഫ.ചെമ്മരം നാരായണന്‍ എന്നിവര്‍ അറിയിച്ചു.

Advertisment