തീരുമാനം കോണ്‍ഗ്രസിന്റെ വിഭജനനയത്തെ പ്രതിഫലിപ്പിക്കുന്നത് ! പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ചതിനെതിരെ യോഗി ആദിത്യനാഥ്

New Update

publive-image

Advertisment

ലഖ്‌നൗ: പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ച അമരീന്ദര്‍ സിങ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാലേര്‍കോട്‌ലയെ ജില്ലയായി പ്രഖ്യാപിച്ചതിനെയാണ് യോഗി വിമര്‍ശിച്ചത്.

വിശ്വാസത്തിന്റേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ ഭിന്നത ഉണ്ടാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ഇപ്പോള്‍ മാലേര്‍കോട്‌ല ജില്ല രൂപീകരിക്കുന്നത് കോണ്‍ഗ്രസിന്റെ വിഭജിപ്പിക്കുക എന്ന നയത്തിന്റെ പ്രതിഫലനമാണെന്ന് ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

അമരീന്ദര്‍ സിംഗ് വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് മാലേര്‍കോട്‌ലയെ സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചത്. മുസ്ലീം ഭൂരിപക്ഷ മേഖലയായ മലെര്‍കൊട്‌ലയെ ഒരു സ്വതന്ത്ര ജില്ലയായി പ്രഖ്യാപിക്കുക എന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.

Advertisment