ന്യൂഡല്‍ഹി: വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ട്​ ബോളിവുഡ്​ താരം നവാസുദ്ദീന്‍ സിദ്ദിഖിക്ക്​ ഭാര്യ ആലിയ സിദ്ദിഖിയുടെ വക്കീല്‍ നോട്ടീസ് അയച്ചു​.കോവിഡ്​ വ്യാപനം കാരണം സ്​പീഡ്​ പോസ്​റ്റ്​ സൗകര്യം ലഭ്യമല്ലാത്തിനാല്‍ ഇ- മെയിലായും വാട്​സാപ്പ്​ വഴിയുമാണ്​ നോട്ടീസ്​ അയച്ചതെന്ന്​ ആലിയയുടെ അഭിഭാഷകന്‍ അഭയ്​ സഹായ്​ പറഞ്ഞു. മെയ്​​ ഏഴാം തിയതി അയച്ച നോട്ടീസിനോട്​ നടന്‍ ഇതുവരെ പ്രതികരിച്ചില്ല.
45കാരനായ സിദ്ദിഖി കുടുംബത്തോ​ടൊപ്പം ഈദ്​ ആഘോഷിക്കാനായി ജന്മനാടായ ഉത്തര്‍പ്രദേശിലെ ബുധാനയിലാണ്​. മഹാരാഷ്​ട്രയില്‍ നിന്നും യു.പിയിലേക്ക്​ പോയ നടനും കുടുംബവും അവിടെ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ്​​.