Advertisment

ഡല്‍ഹി മലയാളി അസോസിയേഷന്‍റെ ആര്‍കെ പുരം ഏരിയ വാര്‍ഷിക യോഗവും 2020-2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെര‍‍ഞ്ഞെടുപ്പും ആര്‍കെ പുരം ഡിഎംഎ സമുച്ചയത്തില്‍ നടത്തി

New Update

publive-image

Advertisment

ഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍റെ ആര്‍കെ പുരം ഏരിയ വാര്‍ഷിക യോഗവും 2020-2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെര‍‍ഞ്ഞെടുപ്പും ആര്‍കെ പുരം ഡിഎംഎ സമുച്ചയത്തില്‍ നടത്തി.

എന്‍ വിജയന്‍ (ചയര്‍മാന്‍), ഒ ഷാജികുമാര്‍ (സെക്രട്ടറി), എഡി പിള്ള (ട്രഷറര്‍), എംകെ വിജയകുമാര്‍ (വൈസ് ചെയര്‍മാന്‍), രത്നാകരന്‍ നമ്പ്യാര്‍, പ്രഭലകുമാര്‍ (ജോയിന്‍റ് സെക്രട്ടറി), രമേശന്‍ പിവി (ഇന്‍റേണല്‍ ഓഡിറ്റര്‍), മിനി സജീവ് (ജോയിന്‍റ് ട്രഷറര്‍), വിദ്യ നമ്പ്യാര്‍ (വുമണ്‍സ് വിംഗ് കണ്‍വീനര്‍‌), ദീപ മണി, ബീന പ്രദീപ് (ജോയിന്‍റ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

യോഗത്തില്‍ എഎന്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജനറല്‍ സെക്രട്ടറി കെജെ ടോണി, ഒ ഷാജികുമാര്‍, എംകെ വിജയകുമാര്‍, രത്നാകരന്‍ നമ്പ്യാര്‍, പ്രദീപ് ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

തദവസരത്തില്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ച് കേരളത്തിലേയ്ക്ക് താമസം മാറ്റുന്ന രഘുനാഥന്‍പിള്ള, പൊന്നപ്പന്‍, രാജന്‍ കെ, ഹേമ രഘു, ആശ പൊന്നപ്പന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

Delhi Malayali association
Advertisment