Advertisment

ഇന്ന് ഡോക്ടേഴ്സ് ഡേ; മഹാമാരിയിലും പതറാതെ ചെറുത്ത് നിൽക്കുന്ന ജീവന്‍റെ കാവലാളുകള്‍ക്ക് നന്ദി...

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ. ബി.സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്.

സമൂഹത്തിന്‍റെ ആരോഗ്യത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം. ഈ മഹാമാരി കാലത്ത് ഓരോ ജീവനും രക്ഷിക്കാൻ ഓരോ ഡോക്ടറും കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് മറ്റൊരു ഡോക്ടേഴ്സ് ദിനം കൂടെ വന്നെത്തുന്നത്.

സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന്‍ വരെ പണയം വെച്ചാണ് ഡോക്ടർമാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ വില ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്.

രാജ്യത്ത് ഡോക്ടർമാരുൾപ്പടെയുള്ള എത്രയോ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപെട്ടു. അടുത്ത ബന്ധുക്കൾ പോലും മാറി നിൽക്കുന്നിടത്ത് ആശ്വാസത്തിന്റെ കരങ്ങളാകാൻ അവർക്ക് മാത്രമേ സാധിക്കൂ.എത്ര ഭീതി പരത്തുന്ന ആരോഗ്യ സാഹചര്യത്തിലും രോഗികൾക്കും അവർ ജീവിക്കുന്ന സമൂഹത്തിനും കരുത്ത് പകരുന്നത് സ്വന്തം ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ട് രോഗികൾക്കരികിലെത്തുന്ന ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമാണ്.

ദിവസേന കൊവിഡ് കേസുകളുടെ എണ്ണം കൂടുമ്പോഴും ഡോക്ടര്‍മാരുടെ കരുത്തിലാണ് നാം മുന്നോട്ട് പോകുന്നത്. മഹാമാരികള്‍ക്കെതിരെ പോരാടുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ 'നന്ദി' !

Health
Advertisment