New Update
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് മൂന്ന് മണിക്കൂര്‍ ഒ പി ബഹിഷ്കരിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. അത്യാഹിത വിഭാഗങ്ങളേയും പ്രസവ ചികിത്സയേയും സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
Advertisment
2016 മുതലുള്ള ശമ്പള കുടിശികയും ഡിഎ അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.അധ്യാപനം, വിഐപി ഡ്യൂട്ടി, മെഡിക്കല്‍ ക്യാംപുകൾ, പേ വാര്‍ഡ് അഡ്മിഷൻ എന്നിവയടക്കം ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2016മുതലുള്ള കുടിശിക പിഎഫില്‍ ലയിപ്പിക്കുമെന്ന് ധനമന്ത്രിയുടെ ഓഫിസ് റിലീസ് ഇറക്കിയെങ്കിലും നേരിട്ട് ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കെ ജി എം സി ടി എയുടെ നിലപാട്.