Advertisment

ബെംഗളൂരുവിൽ വളർത്ത് നായയുടെ ആക്രമത്തെ തുടർന്ന് തൊഴിലാളി മരിച്ചു, ഉടമയ്ക്ക് എതിരെ കേസ്

New Update

ബെംഗളൂരു: ബെംഗളൂരുവിൽ വളർത്ത് നായയുടെ ആക്രമത്തെ തുടർന്ന് തൊഴിലാളി മരിച്ചു. യെലഹങ്കയിലെ ആറ്റൂർ ലേ ഔട്ട് പ്രദേശത്താണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച ആയിരുന്നു ഒരു പിറ്റ്ബുൾ നായ തൊഴിലാളിയെ ആക്രമിച്ചത്. സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരെ യെലഹങ്ക ന്യൂ ടൗൺ പോലീസ് കേസെടുത്തു.

Advertisment

publive-image

നിർമ്മാണം പൂർത്തിയാകാത്ത ഒരു കെട്ടിടത്തിൻ്റെ ടിക്കെട്ടിനടിയിൽ ഉറങ്ങുകയായിരുന്നു നരസിംഹ എന്ന 36 കാരനായ തൊഴിലാളി. ഈ സമയം ഉടമയോടൊപ്പം എത്തിയ നായ നരസിംഹയെ ആക്രമിക്കുകയായിരുന്നു.

നരസിംഹയുടെ കഴുത്തിന് നായയുടെ കടിയേറ്റതാണ് മരണത്തിൽ കലാശിച്ചത്. നായയുടെ ആക്രമണം തടയാൻ ഉടമ ശ്രമിച്ചെങ്കിലും അവർക്കും പരുക്കേൽക്കുകയായിരുന്നു.

നരസിംഹയുടെ നിലവിളി കേട്ട അയൽക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. രക്തസ്രാവമാണ് മരണ കാരണം.

അശ്രദ്ധ കാരണം കൊണ്ട് ഉണ്ടായ മരണത്തിനാണ് പൊലീസ് നായയുടെ ഉടമയ്ക്കെതിരെ കേസെടുത്തത്.

dog attack
Advertisment