പാളം മുറിച്ചുകടക്കരുത്, ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി യാത്രചെയ്യരുത്…മുന്നറിയിപ്പുമായി ഒരു നായ

നാഷണല്‍ ഡസ്ക്
Tuesday, November 19, 2019

ചെന്നൈ: റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ ഉപയോഗിക്കാതെയുള്ള പാളം മുറിച്ചുകടക്കലുകളും ട്രെയിനിന്‍റെ വാതില്‍പ്പടിയില്‍ തൂങ്ങിനിന്നുള്ള യാത്രകളും പലപ്പോഴും അപകടത്തിലേക്കുള്ള വഴികളാകാറുണ്ട്.

ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് മുന്നിറിയിപ്പ് നല്‍കുന്നൊരു നായയുണ്ട് തമിഴ്‌നാട്ടില്‍ പേര് ‘ചിന്നപ്പൊണ്ണ്’ എന്നാണ്. ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലാണ് ചിന്നപ്പൊണ്ണിന്‍റെ ”സേവനം”.

രണ്ടുവര്‍ഷം മുമ്പാണ് ചിന്നപ്പൊണ്ണിനെ ആരോ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചത്.പിന്നീട് സ്റ്റേഷനിലെ ആര്‍.പി.എഫുമായി ചങ്ങാത്തത്തിലാവുകയായിരുന്നു.

റെയില്‍പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരോടും ട്രെയിനിന്‍റെ വാതില്‍പ്പടിയില്‍നിന്ന് യാത്ര ചെയ്യുന്നവരോടും അങ്ങനെ ചെയ്യരുതെന്ന് കുരച്ചുകൊണ്ട് ചിന്നപ്പൊണ്ണ് മുന്നറിയിപ്പ് നല്‍കും.യാത്രക്കാര്‍ക്ക് മറ്റൊരു വിധത്തിലുള്ള ശല്യവും ചിന്നപ്പൊണ്ണിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല.

×