Advertisment

ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു; യാത്രക്കാര്‍ക്ക് പരുക്കേറ്റു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ: ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനം ബാങ്കോക്കില്‍ അടിയന്തരമായി നിലത്തിറക്കി. തുടര്‍ന്ന് പരുക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കി.

publive-image

വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്സ് ഒരുക്കിയിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് അറിയിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

Advertisment