Advertisment

ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം, ഡോം ഖത്തറിന്റെ ഔദ്യോഗിക ഉദ്ഘാടനം അവിസ്മരണീയമായി

New Update

publive-image

Advertisment

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം, ഡോം ഖത്തറിന്റെ ഔദ്യോഗിക ഉദ്ഘാടനം സംഘാടക മികവിലും പരിപാടിയിലെ വൈവിധ്യം കൊണ്ടും അവിസ്മരണീയമായി.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന ഉദ്ഘാടന പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറകിലുള്ളവര്‍ സാന്നിധ്യമുറപ്പിച്ചപ്പോള്‍ ജില്ലാകൂട്ടായ്മയുടെ പ്രാധാന്യവും പ്രസക്തിയുമാണ് അടയാളപ്പെടുത്തിയത്.

ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായ പൊതു കൂട്ടായ്മകള്‍ പ്രവാസി മേഖലയില്‍ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഭിപ്രായപ്പെട്ട കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മലപ്പുറം ജില്ലയുടെ രൂപീകരണവും നാള്‍വഴികളും ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഡോം ഖത്തറിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിര്‍മ്മിച്ച മലപ്പുറം ഡോക്യുമെന്ററിയും ഡോ ഖത്തര്‍ തീം സോഗും പരിപാടിയില്‍ അവതരിപ്പിച്ചത് മലപ്പുറത്തിന്റെ സൗഹൃദപ്പെരുമയും സേവനസന്നദ്ധതയും വിളിച്ചറിയിക്കുന്നതായിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍, മലപ്പുറം ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരുടെ സജീവ സാന്നിധ്യം ഉദ്ഘാടന സമ്മേളനത്തെ സവിശേഷമാക്കി .

മലപ്പുറം ലോകസഭ എംപി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഡോം ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തത്. രാജ്യസഭാ എംപി എ പി അബ്ദുല്‍ വഹാബ് ഡോം ഖത്തര്‍ വെബ്‌സൈറ്റ് www.domqatar.com ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ ഐ എ എസ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വികസന പദ്ധതികളില്‍ ജില്ലയുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകു മെന്ന് അദ്ദേഹം പറഞ്ഞു.

ഐ സി സി പ്രസിഡണ്ട് എപി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് പി. എന്‍ ബാബുരാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഡയസ്‌പോറ ഓഫ് മലപ്പുറം വിഷനും മിഷനും ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ അച്ചു ഉള്ളാട്ടില്‍ അവതരിപ്പിച്ചു.ഡോം ഖത്തര്‍ സംഘടിപ്പിച്ച ലോഗോ കോണ്ടസ്റ്റ് വിജയി സ്റ്റാലിന്‍ ശിവദാസന് ഡോക്ടര്‍ ഹംസ വിവി സമ്മാനങ്ങള്‍ കൈമാറി.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പെന്‍സില്‍ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 560 പരം മത്സരാര്‍ത്ഥികളില്‍ നിന്ന് എംടി നിലമ്പൂരിന്റെ നേതൃത്വത്തില്‍ പ്രഗല്‍ഭരായ ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

സീനിയര്‍ വിഭാഗത്തില്‍ വിജയികളായ വരെ ചീഫ് കോര്‍ഡിനേറ്റര്‍ ഉസ്മാന്‍ കല്ലന്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ വിജയികളായവരെ ഡോം ഖത്തര്‍ ട്രഷറര്‍ കേശവദാസ് നിലമ്പൂര്‍ പ്രഖ്യാപിച്ചു. പെന്‍സില്‍ ചിത്രരചന മത്സരങ്ങള്‍ക് ആര്‍ട്‌സ് ടീം കോര്‍ഡിനേറ്റര്‍ ഹരിശങ്കര്‍ നേതൃത്വം നല്‍കി.

പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് നയിച്ച മോട്ടിവേഷണല്‍ സെഷന്‍ സദസ്സിന് വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്.

പിന്നണി ഗായകന്‍ എടപ്പാള്‍ വിശ്വന്‍, അതുല്‍ നറുകര, തയ്യിബ്, അജ്മല്‍ അരീക്കോട് എന്നിവര്‍ നയിച്ച കലാവിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടി.

ഐടി കണ്‍വീനറും സെക്രട്ടറിയുമായ രതീഷ് കക്കോവിന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീം, വൈസ് പ്രസിഡണ്ടുമാരായ ബാലന്‍ മാണഞ്ചേരി, ബഷീര്‍ കുനിയില്‍, ഡോക്ടര്‍ ശാഫി താപ്പി മമ്പാട്, സെക്രട്ടറിമാരായ ശ്രീജിത്ത് നായര്‍, നിയാസ് പൊന്നാനി, ഷാനവാസ് തറയില്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജലീല്‍ എ കാവില്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിന് ഡോം ഖത്തര്‍ പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവുംഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ റഷീദ് പി പി നന്ദിയും പറഞ്ഞു.

-ഡോ. അമാനുല്ല വടക്കാങ്ങര

dom Qatar
Advertisment