Advertisment

വോട്ടില്‍ കൃത്രിമം നടന്നെന്ന ട്രം‌പിന്റെ വാദം ജോർജിയ അധികൃതർ നിരസിച്ചു

New Update

publive-image

Advertisment

വാഷിംഗ്ടൺ: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ബൈഡന്‍ ജോര്‍ജിയയില്‍ വിജയിച്ചത് ബാലറ്റുകളില്‍ കൃത്രിമം നടത്തിയാണെന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ വാദത്തെ ജോർജിയയിലെ അധികൃതർ ഞായറാഴ്ച തള്ളിക്കളഞ്ഞു.

ജോർജിയയുടെ 16 ഇലക്ടറല്‍ വോട്ടുകള്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനാണെന്ന അവകാശവാദം നിലനിൽക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചു.

ട്രംപിന് ജോർജിയ നഷ്ടപ്പെട്ടതിൽ യാഥാസ്ഥിതിക റിപ്പബ്ലിക്കൻ എന്ന നിലയിൽ താൻ നിരാശനാണെന്ന് സംസ്ഥാനത്തെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ബ്രാഡ് റാഫെൻസ്പെർജർ പറഞ്ഞു.

എന്നാൽ, ജനങ്ങള്‍ “സംസാരിച്ചു" എന്നാണ് അദ്ദേഹം പ്രതികരിച്ചത്. "അട്ടിമറി നടന്നുവെന്നു പറയുന്നതൊന്നും ഞങ്ങൾ കണ്ടില്ല. ജനങ്ങളുടെ ഇഷ്ടമാണ് വോട്ടുകളായി പുറത്തുവന്നത്," അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പ് അസാധുവാക്കണമെന്നും സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ ട്രം‌പിനെ വിജയിയായി പ്രഖ്യാപിക്കണമെന്നും, സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ട്രംപ് ശനിയാഴ്ച സംസ്ഥാന റിപ്പബ്ലിക്കൻ ഗവർണർ ബ്രയാൻ കെമ്പിനോട് ആവശ്യപ്പെട്ടു.

എന്നാല്‍, ട്രംപിന്റെ അഭ്യർത്ഥന കെമ്പ് നിരസിച്ചു. ജോർജിയയിലെ ലെഫ്റ്റനന്റ് ഗവർണർ റിപ്പബ്ലിക്കൻ ജിയോഫ് ഡങ്കൻ ഞായറാഴ്ച സി‌എൻ‌എന്നിനോട് പറഞ്ഞത്, "ബൈഡന്റെ വിജയം അസാധുവാക്കാൻ ഗവർണർ സംസ്ഥാന നിയമനിർമ്മാതാക്കളെ പ്രേരിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യത്തിന് കെമ്പ് സമ്മതിക്കില്ലെന്ന് വിശ്വസിക്കുന്നു" എന്നാണ്. “തിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തിൽ ഞങ്ങൾ ഒരിക്കലും ഗോൾ പോസ്റ്റുകൾ നീക്കാൻ ഉദ്ദേശിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

ജോർജിയയിൽ നവംബർ മൂന്നിന് നടന്ന വോട്ടെടുപ്പില്‍ 12,000 വോട്ടുകൾക്കാണ് ബൈഡന്‍ വിജയിച്ചത്. അഞ്ച് ദശലക്ഷത്തിലധികം ബാലറ്റുകള്‍ കൈകൊണ്ട് എണ്ണിയപ്പോഴും, ട്രം‌പിന്റെ പ്രചാരണ വിഭാഗത്തിന്റെ ആവശ്യപ്രകാരം രണ്ടു പ്രാവശ്യം വീണ്ടും എണ്ണിയപ്പോഴും ഫലം ഒന്നുതന്നെയായിരുന്നു.

ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന് ഹില്ലരി ക്ലിന്റനെതിരെ 2016 ൽ ട്രംപ് സംസ്ഥാനം പിടിച്ചടക്കിയതിനുശേഷം 1992 ന് ശേഷം ആദ്യമായാണ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോർജിയ കൈയ്യടക്കിയത്. ജനുവരി 20 ന് ഉദ്ഘാടനത്തിന് ശേഷം ബൈഡന്‍ രാജ്യത്തെ 46-ാമത്തെ പ്രസിഡന്റാകും.

ജോർജിയയിൽ ശനിയാഴ്ച രാത്രി ട്രംപ് ഒരു റാലി നടത്തി. ബൈഡന്റെ വിജയത്തെ അസാധുവാക്കാന്‍ ഗവർണർ ബ്രയാൻ കെമ്പ് സഹായിക്കാതിരുന്നതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തി. “നിങ്ങളുടെ ഗവർണര്‍ക്ക് എന്താണ് ചെയ്യുന്നതെന്ന് അറിയാമായിരുന്നെങ്കില്‍ അദ്ദേഹത്തിനത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്നു," ട്രം‌പ് ആരോപിച്ചു.

ജോർജിയയിലോ മറ്റ് സംസ്ഥാനങ്ങളിലോ വ്യാപകമായ വോട്ട് ക്രമക്കേടുകള്‍ക്ക് തെളിവുകളൊന്നും ഇല്ലെങ്കിലും തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാതികളും അസത്യങ്ങളും ട്രംപ് ഇപ്പോഴും ആരോപിച്ചുകൊണ്ടിരിക്കുകയാണ്.

ട്രംപ് നിയമിച്ച അറ്റോർണി ജനറലായ വില്യം ബാർ പോലും പറയുന്നത് ഇന്നുവരെ തിരഞ്ഞെടുപ്പിൽ വ്യത്യസ്തമായ ഫലം ഉളവാക്കാൻ സാധ്യതയുള്ള തട്ടിപ്പുകൾ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല എന്നാണ്.

2020 ലെ തിരഞ്ഞെടുപ്പിനെ “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതം” എന്ന് വിശേഷിപ്പിച്ച ട്രം‌പിന്റെ ഏറ്റവും മുതിർന്ന സൈബർ സുരക്ഷാ ഉദ്യോഗസ്ഥനായ ക്രിസ്റ്റഫർ ക്രെബ്സിനെ ട്രംപ് പുറത്താക്കി.

us news
Advertisment