Advertisment

അല്‍ സുവൈദ് ഗ്രൂപ്പ് ആന്വല്‍ ജനറല്‍ മീറ്റ് ശ്രദ്ധേയമായി - ഡോ. അമാനുല്ല വടക്കാങ്ങര

New Update

publive-image

Advertisment

ദോഹ: അല്‍ സുവൈദ് ഗ്രൂപ്പ് വെസ്റ്റിന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ആന്വല്‍ ജനറല്‍ മീറ്റ് ശ്രദ്ധേയമായി. ഗ്രൂപ്പിലെ ഓരോ ഡിവിഷനുകളും തങ്ങളുടെ ബിസിനസ് പ്ളാനുകളും പദ്ധതികളും പങ്കുവെച്ചാണ് സംഗമം സാര്‍ഥകമാക്കിയത്.

കൊറോണയും തുടര്‍ നടപടികളും ബിസിനസ് ലോകത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി മുന്നേറണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ അഭിപ്രായപ്പെട്ടു.

കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഏത് സ്വപ്നവും യാഥാര്‍ഥ്യമാക്കാനാവുക. ഗ്രൂപ്പിന് കീഴിലുള്ള ഓരോ ഡിവിഷനുകളും ഒത്തൊരുമിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ വിജയം അനിവാര്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് ജനറല്‍ മാനേജര്‍ നിയാസ് അബ്ദുനാസര്‍ വരും വര്‍ഷത്തെ ബിസിനസ് സ്ട്രാറ്റജിയും ഫോക്കസും കേന്ദ്രീകരിച്ചാണ് സംസാരിച്ചത്. ഓരോ വകുപ്പ് അധ്യക്ഷന്മാരും അടുത്ത മൂന്ന് മാസത്തേക്കുള്ള തങ്ങളുടെ പ്ളാനും പദ്ധതിയും അവതരിപ്പിച്ചപ്പോള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്കുള്ള അല്‍ സുവൈദ് ഗ്രൂപ്പിന്റെ പ്രയാണം ഉറപ്പിക്കുകയായിരുന്നു.

എച്ച്.ആര്‍. മാനേജര്‍ കവിത, ഓപറേഷന്‍ മാനേജര്‍ ഷരീഫ്, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സലീം, ഫിനാന്‍സ് മാനേജര്‍ മുഖീം, ട്രാന്‍സ്പോര്‍ട്ട് മാനേജര്‍ ബഷീര്‍, അബ്ദുല്‍ മജീദ്, നൂറുദ്ധീന്‍, രജ്ഞി, സുഭാഷ്, ഇബ്രാഹീം, അഫ്സല്‍, റമീസ്, അഷ്റഫ്, റഷീദ്, ഷിനോയ്, അജ്നാസ്, അജ്മല്‍, റിയാസ്, ശബീര്‍, ശൈഖ് ഉമര്‍, മുസ്സമ്മില്‍, ശര്‍മിന്‍, അതീഖ് തുടങ്ങിയവരുടെ പ്രസന്റേഷനുകളായിരുന്നു സംഗമത്തിന്റെ സവിശേഷത.

ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും കൂടുതല്‍ സ്വപ്നങ്ങളുമായാണ്് പുതിയ കാല്‍വെപ്പുകള്‍ നടത്തുന്നതെന്നും ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, സഹ്ല ഫൈസല്‍, ശൈഖ ഹംസ എന്നിവരുടെ പ്രസന്റേഷനുകള്‍ അടയാളപ്പെടുത്തി.

മികച്ച ജീവനക്കാരേയും ഡിവിഷനുകളേയും ആദരിച്ചാണ് സംഗമം കൂടുതല്‍ ശ്രദ്ധ നേടിയത്. ഗ്രൂപ്പിലെ ഈ വര്‍ഷത്തെ മികച്ച ജീവനക്കാരനായി അബ്ദുറഹിമാന്‍ കുഞ്ഞിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ മാസത്തെ പ്രകടനം വിലയിരുത്തി ഗ്രൂപ്പിന്റെ ഏറ്റവും മികച്ച ഡിവിഷനുള്ള പുരസ്‌കാരം ഹൈപ്പര്‍മാര്‍ക്കറ്റ് വിഭാഗത്തില്‍ ജി മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റും ട്രാന്‍സ്പോര്‍ട്ടില്‍ അല്‍ സുവൈദ് ട്രേഡിംഗ് ആന്റ് ട്രാന്‍സ്പോര്‍ട്ടും സ്പെയര്‍ പാര്‍ട്സില്‍ ഓട്ടോ മാക്സ് ട്രേഡിംഗും സ്വന്തമാക്കി. സംഗമത്തിലെ മികച്ച പ്രസന്റേഷനുളള അവാര്‍ഡ് ഷിനോയ്, അജ്‌നാസ് എന്നിവര്‍ക്കായിരുന്നു.

qatar news
Advertisment