Advertisment

ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങള്‍ക്ക് ഖത്തര്‍ മലയാളികളുടെ പിന്തുണ...

New Update

publive-image

Advertisment

ദോഹ: ഗള്‍ഫിലെ അധ്യാപകനും മാധ്യമ പ്രവര്‍കത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങള്‍ക്ക് പിന്തുണയുമായി ഖത്തര്‍മലയാളികളുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഖത്തര്‍ മലയാളീസ്

ലോകം പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന സമകാലിക സാഹചര്യത്തില്‍ മോട്ടിവേഷനുകളുടെ പ്രാധാന്യമേറെയാണെന്നും ഈ സംരംഭം ശ്ളാഘനീയമാണെന്നും ഗ്രന്ഥകാരനില്‍ നിന്നും വിജയമന്ത്രങ്ങളുടെ കോപ്പി സ്വീകരിച്ച ഗ്രൂപ്പ് അഡ്മിന്‍ കെ.ടി. ബിലാല്‍ അഭിപ്രായപ്പെട്ടു.

ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തിലുള്ള വിജയമന്ത്രങ്ങളുടെ പോഡ്കാസ്റ്റ് ഏറെ താല്‍പര്യത്തോടെയാണ് കേള്‍ക്കാറുള്ളത്. എല്ലാ വിഭാഗമാളുകള്‍ക്കും പ്രയോജനകരമായ കാര്യങ്ങളാണ് വിജയമന്ത്രങ്ങളുടെ പ്രത്യേകത അദ്ദേഹം പറഞ്ഞു.

സഹജീവികളെ പരിഗണിക്കുകയും അവരുടെ മുഖത്ത് പുഞ്ചിരി വിരിയുവാന്‍ പരിശ്രമിക്കുകയും ചെയ്യുകയെന്നത് ഏറെ പ്രശംസനീയമായ പുണ്യകര്‍മമാണെന്നും ഈ ദൗത്യമാണ് വിജയമന്ത്രങ്ങള്‍ നിര്‍വഹിക്കുന്നതെന്നും ഖത്തര്‍ മലയാളീസിന്റെ മോഡറേറ്റര്‍ നംഷീര്‍ ബടേരി പറഞ്ഞു.

സമൂഹത്തിന് പ്രയോജനകരമായ ഇത്തരം സംരംഭങ്ങള്‍ക്ക് ഗ്രൂപ്പിന്റെ എല്ലാ പിന്തുണയും സഹകരണവുമുണ്ടാകുമെന്ന് അവര്‍ ഉറപ്പുനല്‍കി.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങളുടെ കോപ്പികള്‍ ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം. എയര്‍പോര്‍ട്ട് റോഡ് ന്യൂ ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റിലും പുസ്തകം ലഭ്യമാണ്.

qatar news
Advertisment