അധ്യാപനത്തിലൂടെ ജീവിതമാര്‍ഗം കണ്ടെത്തിയവള്‍, തോല്‍ക്കില്ലെന്ന വാശിയില്‍ മുന്നോട്ടു പോയവള്‍ക്ക് എന്തു പറ്റിയെന്നറിയില്ല; യുവ അധ്യാപികയുടെ നൊമ്പരക്കുറിപ്പ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, December 11, 2020

വിഷമഘട്ടങ്ങളെ ധീരമായി നേരിടണമെന്നും ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെന്നും ഡോ. അനുജ ജോസഫ്  . തന്റെ ഒരു സുഹൃത്ത് ജീവനൊടുക്കിയതാണ് ഡോക്ടറെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

തനിക്ക് ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശം നിറച്ചു, ചിരിയുടെ ആവരണം അണിഞ്ഞ ചില ജീവിതങ്ങളുണ്ട്. അവരുടെ അതിജീവനം പലര്‍ക്കും ജീവിക്കാനുള്ള പ്രേരണയും നല്‍കും.

നമുക്കവര്‍ ഏറ്റവും അടുപ്പമുള്ള ചങ്ങാതിയായും , ചേച്ചിയായും അനിയനായും,ചേട്ടച്ചന്‍ ആയും എന്നു വേണ്ട പല ഭാവങ്ങളില്‍ കൂടെ നില്‍ക്കുന്ന സ്‌നേഹത്തിന്റെ ആള്‍രൂപങ്ങളാവും, എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ അവര്‍ മെഴുകു പോലെ ഉരുകുന്നത് ആരുമൊട്ടു അറിയാറുമില്ല. താനും ഇത്രയും എഴുതിയത് മറ്റൊന്നും കൊണ്ടല്ല.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു സുഹൃത്ത് മരണപ്പെട്ടു. സ്വയംഹത്യ. എല്ലാവര്‍ക്കും പ്രിയങ്കരിയായ അവര്‍ ഇത്രയും വേദനയില്‍ ആയിരുന്നെന്നു ഒരിക്കല്‍ പോലും തോന്നിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം. ഭര്‍ത്താവ് മറ്റു സ്ത്രീകളോടൊപ്പം കാമപൂരണത്തിന് കറങ്ങി നടന്നപ്പോഴും എട്ടും പത്തും വയസ്സ് പ്രായമുള്ള പെങ്കൊച്ചിനെയും ആണ്‍കൊച്ചനെയും ചേര്‍ത്തു പിടിച്ചു.

അധ്യാപനത്തിലൂടെ ജീവിതമാര്‍ഗം കണ്ടെത്തിയവള്‍. തോല്‍ക്കില്ലെന്ന വാശിയില്‍ മുന്നോട്ടു പോയവള്‍ക്ക് എന്തു പറ്റിയെന്നറിയില്ല.

ജീവിതസായാഹ്നത്തില്‍ ഒറ്റപെട്ടു പോയ നിരാശയാവാം അതുമല്ലെങ്കില്‍ ജീവിതത്തില്‍ താന്‍ കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ടപ്പെട്ടുവെന്ന തോന്നലാവാം.

ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയെങ്കിലും ജീവിക്കരുതായിരുന്നോ. ഇതിലുമേറേ പ്രശ്‌നങ്ങളില്‍പ്പെട്ടവര്‍ ഇവിടെ ജീവിക്കുന്നുണ്ടല്ലോ. നമുക്ക് പറയാന്‍ വാക്കുകളേറെ.

മുന്‍പൊരിക്കല്‍ ‘ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ‘സെമിനാറിനിടയില്‍ ഉയര്‍ന്നു വന്ന അഭിപ്രായമിതാണ്. ആ സമയം കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍ ആരെങ്കിലും ഉപദേശമോ വല്ലോം ഓര്‍ക്കുമോ,. ജീവിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ജീവിതത്തെ അത്ര മേല്‍ സ്‌നേഹിച്ചവരായത് കൊണ്ടാണ് തോല്‍വിയുടെ വേദന താങ്ങാന്‍ കഴിയാതെ അവര്‍ വിട പറയുന്നതും. ഇതിനൊരു മറുപടിയെന്നവണ്ണം ജീവിതത്തില്‍ എന്തു നേടിയെന്ന ചിന്തയല്ല , മറിച്ചു ഏതൊരു ജീവിതത്തിലും ഉള്ള നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് അതിനെ നേരിടുക.

ആഗ്രഹങ്ങള്‍ മാത്രമല്ല യാഥാര്‍ഥ്യവും തിരിച്ചറിഞ്ഞാകണം മുന്നോട്ടുള്ള യാത്ര.

വഴിയിലുള്ള തടസ്സങ്ങള്‍ക്കു അല്പായുസ്സ് മാത്രമേയുള്ളുവെന്നു മനസ്സിനെ പഠിപ്പിക്കുക.

തനിക്കു ചുറ്റിലും ശൂന്യത മാത്രമാണെന്ന് വിചാരിക്കുന്നതേ മണ്ടത്തരം. ചെറിയ കാര്യങ്ങള്‍ക്ക് പോലും sensitive ആകുന്ന ഒത്തിരിപേരുണ്ട്. ഒന്നു കരഞ്ഞാലോ ആരോടെങ്കിലും share ചെയ്താലോ ഒക്കെ തീരുന്ന വിഷയത്തിന് മരിക്കാന്‍ പോവേണ്ട ആവശ്യമുണ്ടോ?

*ഒരു വഴിയടഞ്ഞാല്‍ ഒന്‍പതു വഴി തുറക്കുമെന്നു വിചാരിച്ചു മുന്നോട്ടു നടക്കുക. അപ്പൊ ചോദിക്കും ഒന്‍പതു വഴിയും, countless blessings are awaiting, just open your eyes.

തലയില്‍ എടുക്കാന്‍ കഴിയാത്ത അത്രയും കടം,ജോലിയില്ല, കുടുംബ ബന്ധങ്ങളിലെ വീഴ്ച, പ്രേമം തകര്‍ന്നു, അപ്പനും അമ്മയും എന്നു വേണ്ട സകലരുടെയും കുറ്റപ്പെടുത്തല്‍. ഇതുമല്ലെങ്കില്‍ എല്ലാമുണ്ട്, എന്നാലും ഒരു ശൂന്യത അവശേഷിക്കുന്നു, ഉറ്റവരുടെ വേര്‍പാട്, ഇങ്ങനെ കാരണങ്ങള്‍ നിരവധിയാകാം.

മുന്‍പൊരിക്കല്‍ വായിച്ച ചില വാക്കുകള്‍ കുറിക്കുന്നു

. ‘അട​ഞ്ഞിരിക്കുന്ന വാതിലുകളെ നോക്കിയിരുന്നാല്‍ കേവലം ഇരുട്ട് മാത്രമേ കാണുള്ളൂ’, ആ ഇരുട്ടിനെ നോക്കി എന്റെ ജീവിതം തീര്‍ന്നേ, ഞാന്‍ അങ്ങു പോവാണേ

പോലുള്ള തീരുമാനങ്ങള്‍ എടുക്കരുതേ സുഹൃത്തുക്കളെ

×