ഈ കൊറോണക്കാലത്തു പെയിന്റും വാർണിഷുമൊക്കെ എടുത്തു കഴിച്ചു ജീവൻ കളയാൻ നിൽക്കുന്നവരെ ഓർത്തു ഒരു ദെണ്ണവുമില്ല ; മദ്യപാനിക്കൊരു കത്തുമായി യുവ അധ്യാപിക !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, April 9, 2020

കൊറോണ കാലത്ത് മദ്യം കിട്ടാതെ നിരാശ മൂത്ത് ആത്മഹത്യ ചെയ്തവരും മദ്യത്തിന് പകരം വാര്‍ണിഷും മറ്റും കഴിച്ച് മരിച്ചവരും നിരവധിയാണ് . മദ്യപന്മാര്‍ക്കൊരു തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ അധ്യാപിക ഡോ. അനുജ ജോസഫ്.

കുറിപ്പ് വായിക്കാം..

മദ്യപാനിക്കൊരു കത്ത്,,,,,,

ഈ കൊറോണക്കാലത്തു പെയിന്റുംവാർണിഷുമൊക്കെ എടുത്തു കഴിച്ചു ജീവൻ കളയാൻ നിൽക്കുന്നവരെ ഓർത്തു ഒരു ദെണ്ണവുമില്ല.

മദ്യം വിഷമാണ് ആരോഗ്യത്തിനു ഹാനികരമാണെന്നുമുള്ള ബോധവത്കരണത്തിന്റെയൊക്കെ പരിധി കഴിഞ്ഞു. മദ്യപാനിക്കു മദ്യം കിട്ടാതെ വരുമ്പോഴുള്ള ബുദ്ധിമുട്ടുകളും മറ്റുമൊക്കെ പലരും പറഞ്ഞു കേട്ടു. ശരിയാവാം, മുൻപൊരിക്കൽ മദ്യപാനത്തിനെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ പങ്കെടുത്തപ്പോഴുമൊക്കെ ലഭിച്ച അറിവുകളുമോർക്കുന്നു.

ഇവിടെ ഒരു നേരത്തെ ആഹാരത്തിനായി നെട്ടോട്ടമോടുന്നവരും, ആശുപത്രികളിൽ പൊരുതുന്നവർ ഒരു വശത്ത്. ജീവൻ മരണ പോരാട്ടം ലോകം മുഴുവൻ നടക്കുമ്പോൾ ചിലരൊക്കെ ഉള്ള ജീവനെ കളയാൻ വേണ്ടി വഴി തേടുന്നു. കലികാലം അല്ലാണ്ടെന്തു പറയാൻ.

സ്വന്തം കുടുംബത്തെ പോലും ഓർക്കാണ്ട് ജീവൻ കളയാൻ നിൽക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കഥയില്ല. ഇന്ന് ജീവിച്ചാൽ നാളെ ആരുടെയും മുന്നിൽ നിങ്ങളുടെ അപ്പനോ അമ്മക്കോ ഭാര്യക്കോ പിള്ളേർക്കൊ കൈനീട്ടേണ്ടി വരില്ല. ആ പാവങ്ങൾക്കു ജീവിതത്തിൽ കണ്ണുനീർ മാത്രം സമ്മാനിച്ചു ദുരിതത്തിലാക്കിയിട്ടു പോകാനാണേൽ, ആത്മാവിനു പോലും മോക്ഷം കിട്ടില്ല പറഞ്ഞേക്കാം .
വാൽക്കഷ്ണം : ഇവിടെ കൊറോണ കഴിഞ്ഞേലും പ്രതീക്ഷക്കു വകയുണ്ട്, പരലോകത്തു എന്താവുമോ എന്തോ
Choice is yours.####

Dr.Anuja Joseph
Assistant Professor
Trivandrum.

×