Advertisment

ഒരു കായിക താരത്തിന്റെ ഏറ്റവും വലിയ സമ്പത്ത് പരിക്കുകളുടെ പ്രതിസന്ധികളില്ലാത്ത ശരീരമാണ് : ഡോ: ബി.എസ് സജീഷ്.

New Update

ദമ്മാം: ഒരു കായിക താരത്തിന്റെ ഏറ്റവും വലിയ സമ്പത്ത്  പരിക്കുകളുടെ പ്രതിസ ന്ധികളില്ലാത്ത ശരീരമാണ് , അതിനാൽ കളിക്കളങ്ങളിൽ സംഭവിച്ചേക്കാവുന്ന പരിക്കുകളെ സംബന്ധിച്ചും, പ്രാഥമിക ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചും കായിക താരങ്ങൾ കൃത്യമായ അവബോധം ഉള്ളവരാവണമെന്നും, രാജ്യാന്തര പ്രശസ്ഥനായ കായിക ചികിത്സാ വിദഗ്ദനും, മുൻ ദേശീയ ഫുട്ബോൾ ടീം- ഫിസിഷ്യനും, കോഴി ക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ചീഫ് ഫിസീഷ്യനുമായ ഡോ: ബി.എസ് സജീഷ് അഭിപ്രായപ്പെട്ടു.

Advertisment

publive-image

ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ദാറുസ്സിഹാ ഓഡിറ്റോറിയത്തിൽ സംഘടി പ്പിച്ച “സ്പോർട്സ്- ഇൻഞ്ചുറി ക്ലിനിക്കിൽ – സംബന്ധിക്കുകയായിരുന്നു അദ്ദേഹം. സ്പോർട്സ് ഇൻഞ്ചുറികളെ പൂർണ്ണമായും മാറ്റിയെടുക്കുന്ന വിവിധ ആധുനിക ചികിത്സാ രീതികളെ കുറിച്ചും, സ്പോർട്സ് റിഹാബിലിറ്റേഷൻ പ്രോഗ്രാമുകളെ കുറിച്ചും അദ്ദേഹം ക്ലിനിക്കിൽ വിശദമായി ക്ലാസ്സ് എടുത്തു.

പരിപാടിയിൽ പങ്കെടുത്തവർക്ക് സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടാ യിരുന്നു. ഡിഫയിലെ വിവിധ ക്ലബ്ബുകളിലെ കളിക്കാരും ടീം മാനേജ്മെൻറ് അംഗങ്ങളും സംബന്ധിച്ച പരിപാടിയിൽ ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസി യേഷൻ പ്രസിഡണ്ട് ഡോ: അബ്ദുസ്സലാം കണ്ണിയൻ ഡിഫയുടെ ഉപഹാരം ഡോ: ബി.എസ് സജീഷിന് സമ്മാ നിച്ചു. നൗഫൽ തെക്കേപ്പുറം, ആരിഫ് ബഷീർ അരക്കിണർ എന്നിവർ സംബന്ധിച്ചു. ഡിഫ ഭാരവാഹികളായ ലിയാഖത്തലി, അഷ്റഫ് എടവണ്ണ, ശരീഫ് മാണൂർ, സകീർ വള്ളക്ക ടവ്, സമദ് കാസർഗോഡ്, മുജീബ് കളത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment